‘ഏപ്രില്‍ നാലിന് ഒരു കോടി രൂപ പത്തനംതിട്ടയിലെത്തിച്ചു’; ധര്മരാജന് കോന്നിയിലെത്തി ബിജെപി വാര്‍ഡ് അംഗങ്ങള്‍ക്ക് പണം നല്കി
കൊടകരയില്‍ വച്ച് പണം കൊള്ളയടിക്കപ്പെട്ടിട്ടും ധര്മരാജന് ബിജെപിക്കായി കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പണമെത്തിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. കൊടകര കേസിലെ കുറ്റപത്രത്തിന് ഒപ്പം സമര്‍പ്പിച്ച ധര്‍മരാജന്റെ മൊഴിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മൊഴി പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ വച്ച് ധര്‍മരാജന്റെ പക്കല്‍ നിന്നും പണം കവരുന്നത്. ഇതിന് തൊട്ടടുത്ത ദിവസം ഏപ്രില്‍ നാലിന് പത്തനംതിട്ടയിലേക്ക് ഒരു കോടി രൂപ ധര്മരാജന് എത്തിച്ചത്. ലോറിയിലായിരുന്നു പത്തനംതിട്ടയിലേക്ക് പണമെത്തിച്ചെന്നാണ് വിവരം ധര്‍മരാജന്റെ പരാമര്‍ശം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി […]
24 July 2021 9:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകരയില്‍ വച്ച് പണം കൊള്ളയടിക്കപ്പെട്ടിട്ടും ധര്മരാജന് ബിജെപിക്കായി കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് പണമെത്തിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. കൊടകര കേസിലെ കുറ്റപത്രത്തിന് ഒപ്പം സമര്‍പ്പിച്ച ധര്‍മരാജന്റെ മൊഴിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മൊഴി പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ വച്ച് ധര്‍മരാജന്റെ പക്കല്‍ നിന്നും പണം കവരുന്നത്. ഇതിന് തൊട്ടടുത്ത ദിവസം ഏപ്രില്‍ നാലിന് പത്തനംതിട്ടയിലേക്ക് ഒരു കോടി രൂപ ധര്മരാജന് എത്തിച്ചത്. ലോറിയിലായിരുന്നു പത്തനംതിട്ടയിലേക്ക് പണമെത്തിച്ചെന്നാണ് വിവരം ധര്‍മരാജന്റെ പരാമര്‍ശം.
ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങളും മൊഴിയിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധര്മ്മരാജന് കെ സുരേന്ദ്രന് മത്സരിച്ച കോന്നിയില്‍ പോയിരുന്നു. തിരഞ്ഞെടുപ്പിനായി ബിജെപി പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നല്‍കാനായിരുന്നു യാത്ര. ഇതിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്കിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊടകര സംഭവത്തില്‍ ഉള്‍പ്പെട്ട 3.5 കോടി രൂപ തന്റേതല്ലെന്നും പരാതിക്കാരനായ ധര്മരാജന് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് ധര്മരാജന് നിലപാടില്‍ മാറ്റം വരുത്തുന്നത്. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിക്ക് പിന്നാലെ അന്വേഷണ സംഘം ശേഖരിച്ച മൊഴിയിലാണ് ധര്മരാജന് പണം സംബന്ധിച്ച അവകാശവാദങ്ങളില്‍ നിന്നും പിന്നോട്ട് പോവുന്നത്.
പണം തന്റേതാണെന്നും തിരികെ നല്‍കണം എന്നും ആവശ്യപ്പെട്ട് കോടതിയില്‍ സമീപിച്ചത് പരപ്രേരണ മൂലമാണ്. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയുടെ രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് കോടതിയില്‍ ഹാജരാവാത്തത് എന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിന് നല്കിയ മൊഴിയുടെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊടകരയില്‍ വച്ച കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടുവന്ന പണമാണ് എന്നും ധര്മരാജന് വ്യക്തമാക്കുന്നുണ്ട്.