കൊടകരയിലെ 3.5 കോടി തന്റേതല്ലെന്ന് ധര്മരാജന്; ഹര്‍ജി നല്‍കിയത് പരപ്രേരണ മൂലമെന്ന് മൊഴി
കൊടകര സംഭവത്തില്‍ ഉള്‍പ്പെട്ട 3.5 കോടി രൂപയില്‍ തനിക്ക് പങ്കില്ലെന്ന് പരാതിക്കാരനായ ധര്മരാജന്. അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് ധര്മരാജന് നിലപാടില്‍ മാറ്റം വരുത്തുന്നത്. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിക്ക് പിന്നാലെ അന്വേഷണ സംഘം ശേഖരിച്ച മൊഴിയിലാണ് ധര്മരാജന് പണം സംബന്ധിച്ച അവകാശവാദങ്ങളില്‍ നിന്നും പിന്നോട്ട് പോവുന്നത്. പണം തന്റേതാണെന്നും തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമീപിച്ചത് പരപ്രേരണ മൂലമാണ്. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയുടെ രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് കോടതിയില്‍ ഹാജരാവാത്തത് […]
24 July 2021 8:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര സംഭവത്തില്‍ ഉള്‍പ്പെട്ട 3.5 കോടി രൂപയില്‍ തനിക്ക് പങ്കില്ലെന്ന് പരാതിക്കാരനായ ധര്മരാജന്. അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലാണ് ധര്മരാജന് നിലപാടില്‍ മാറ്റം വരുത്തുന്നത്. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിക്ക് പിന്നാലെ അന്വേഷണ സംഘം ശേഖരിച്ച മൊഴിയിലാണ് ധര്മരാജന് പണം സംബന്ധിച്ച അവകാശവാദങ്ങളില്‍ നിന്നും പിന്നോട്ട് പോവുന്നത്.
പണം തന്റേതാണെന്നും തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമീപിച്ചത് പരപ്രേരണ മൂലമാണ്. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയുടെ രേഖകള്‍ ഇല്ലാത്തത് കൊണ്ടാണ് കോടതിയില്‍ ഹാജരാവാത്തത് എന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. അന്വേഷണ സംഘത്തിന് നല്കിയ മൊഴിയുടെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം കൊണ്ടുവന്ന പണമാണ് എന്നും ധര്മരാജന് വ്യക്തമാക്കുന്നു.
കൊടകര കേസില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിന് ഒപ്പം ധര്‍മരാജന്റെ ഈ മൊഴിയും നല്‍കിയിരുന്നു. ധര്‍മരാജനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ വ്യക്തമാക്കുന്ന പരാമര്‍ശങ്ങളായിരുന്നു കുറ്റപത്രത്തില്‍ ഉള്ളത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധര്മ്മരാജന് കെ സുരേന്ദ്രന് മത്സരിച്ച കോന്നിയില്‍ പോയിയിരുന്നു. കോന്നിയിലെ യാത്രക്കായ് ധര്മ്മരാജന് ബിജെപി വാഹനം അനുവദിച്ചു. കോന്നിയില്‍ പോയത് പ്രദേശത്തെ ബിജെപി പഞ്ചായത്ത് മെമ്പര്‍ മാര്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നല്‍കാനായിരുന്നു എന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാലത്തും ബിജെപിക്കായി വന്‍ തോതില്‍ ഹവാലപണം കേരളത്തിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ധര്മരാജന് കര്‍ണാടകയില്‍ നിന്നും മൂന്ന് തവണ പണം എത്തിച്ചു. കൊടകര കവര്‍ച്ച നടന്ന ദിവസം 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. കോഴിക്കോട് നിന്നും ചാക്കുകളിലായി മൂന്ന് പിക് അപ് ലോറികളിലാണ് പണം തൃശ്ശൂരിലെത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച നടന്ന വിവരം യഥാസമയം ധര്മരാജന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറിയിച്ചു എന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. കൊടകര കവര്‍ച്ചയ്ക്ക് ശേഷവും ധര്മരാജന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പണം വിതരണം ചെയ്തു എന്നു കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. തൃശ്ശൂരിന് പുറമെ ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപയാണ് നല്‍കിയെന്നും പരാമര്‍ശങ്ങളുണ്ട്.
കര്‍ണാടക കേന്ദ്രീകരിച്ച് നടന്ന കള്ളപണ ഇടപാടിന്റെ രീതികളെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ടോക്കണ്‍ ഉപയോഗിച്ചാണ് കര്‍ണാടകയില്‍ നിന്നും കള്ളപ്പണം വാങ്ങുന്നത്. പണം വാങ്ങേണ്ടവരുടെ വിവരം നല്‍കുന്നത് ബിജെപി ഓഫീസ് സെക്രട്ടറിയാണ്. ഇതിനായുള്ള ടോക്കണായി ഉപയോഗിക്കുന്നത് പത്ത് രൂപയുടെ നോട്ടുകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരുവില്‍നിന്ന് എത്തിച്ച പണം ബിജെപിയുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നുമുള്ള കുറ്റപത്രത്തിലെ പരാമര്‍ശം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.