Top

കൊടകര കുഴല്‍പ്പണകേസ്: ബിജെപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍, നാലുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണകേസിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി തൃത്തല്ലൂരിലെ ബിജെപി പ്രവര്‍ത്തകരായ സഹലേഷ്, സഫലേഷ്, സജിത്, ബിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. കൊടകര കള്ളപ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു വാടാനപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റമുട്ടിയത്. കൊടകര സംഭവത്തില്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ […]

31 May 2021 8:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴല്‍പ്പണകേസ്: ബിജെപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍, നാലുപേര്‍ അറസ്റ്റില്‍
X

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണകേസിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി തൃത്തല്ലൂരിലെ ബിജെപി പ്രവര്‍ത്തകരായ സഹലേഷ്, സഫലേഷ്, സജിത്, ബിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

കൊടകര കള്ളപ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു വാടാനപ്പിള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റമുട്ടിയത്. കൊടകര സംഭവത്തില്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

ഏഴാംകല്ലിലുള്ള ബിജെപി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും കൊടകര കുഴല്‍പ്പണകേസില്‍ ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവര്‍ത്തകരുടെ ആരോപണം. ഇതിന്റെ പേരില്‍ വാടാനപ്പിള്ളി ഏഴാംകല്ല് വിഭാഗവും വ്യാസനഗര്‍ വിഭാഗവും സാമൂഹ്യമാധ്യമങ്ങളില്‍ വാക്കുപോര് നടത്തിയിരുന്നു.

തുടര്‍ന്ന് വ്യാസനഗര്‍ ഗ്രൂപ്പില്‍പെട്ട ഹരിപ്രസാദ് കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ വാടാനപ്പിള്ളി സാമൂഹ്യആരോഗ്യകേന്ദ്രത്തില്‍ എത്തിയപ്പോള്‍ എതിര്‍ ഗ്രൂപ്പുകാര്‍ ചോദ്യം ചെയ്തു. ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവരാണ് വാക്കുതര്‍ക്കമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വ്യാസനഗര്‍ ഗ്രൂപ്പില്‍ പെട്ട കിരണിനു കുത്തേല്‍ക്കുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ഋഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയെന്ന് സുരേന്ദ്രന്‍; നടപടി കൊടകര കേസില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനത്തിന് പിന്നാലെ

Next Story