കൊടകര കവര്‍ച്ച; ബിജെപിയിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സിപിഐഎം; 10 പേരെ തിരിച്ചറിഞ്ഞു; കാര്‍ കസ്റ്റഡിയില്‍
തൃശ്ശൂര്‍ കൊടകരയില്‍ വ്യാജ അപകടം ഉണ്ടാക്കി പണം തട്ടിയ കേസില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര് തൃശ്ശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുത്തു എന്നാണ് കേസ്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ […]

തൃശ്ശൂര്‍ കൊടകരയില്‍ വ്യാജ അപകടം ഉണ്ടാക്കി പണം തട്ടിയ കേസില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര് തൃശ്ശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുത്തു എന്നാണ് കേസ്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളം കവര്‍ന്നതാണെന്ന് കണ്ടെത്തി.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
അതേസമയം, സംഭവത്തില്‍ ബിജെപിയിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഐഎം തൃശൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന എസ്എംഎസ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കവര്‍ച്ച നടന്ന് 15 മിനിറ്റിനുള്ളില്‍ ബിജെപിയുടെ ജില്ലാ കമ്മറ്റിയിലെ പ്രമുഖ സ്ഥലത്തെത്തിയെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന് അര്ജന്റ് ബോര്‍ഡ് വച്ച് കാറിലെത്തി മരത്താക്കരയില്‍ 94 ലക്ഷം കവര്‍ന്നതിന് പിന്നിലും ബിജെപി സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് വന്‍തോതില്‍ കള്ളപ്പണം ബിജെപി ഒഴുകിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഐഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസ് ആവശ്യപ്പെട്ടു.
- TAGS:
- BJP
- Black Money
- CPIM
- KODAKARA