കൊടകര കുഴല്‍ പണ കേസ്: പ്രതിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷവും സ്വര്‍ണവും പിടികൂടി
കൊടകര കുഴല്‍പ്പണ കേസില്‍ 23 ലക്ഷം രൂപയും മൂന്ന് പവന് സ്വര്‍ണവും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതി ബാബുവിന്റ വീട്ടില്‍ നിന്നാണ് ഇതി പിടികൂടിയിരിക്കുന്നത്.പണം കോടതിയെ ഏല്പിക്കും. നഷ്ടപ്പെട്ട പണമാണോ ഇതെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. തന്റെ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്മ്മജന് കൊടകര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന […]

കൊടകര കുഴല്‍പ്പണ കേസില്‍ 23 ലക്ഷം രൂപയും മൂന്ന് പവന് സ്വര്‍ണവും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതി ബാബുവിന്റ വീട്ടില്‍ നിന്നാണ് ഇതി പിടികൂടിയിരിക്കുന്നത്.
പണം കോടതിയെ ഏല്പിക്കും. നഷ്ടപ്പെട്ട പണമാണോ ഇതെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി.
ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. തന്റെ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്മ്മജന് കൊടകര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു പരാതി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്ന് കണ്ടെത്തി.
സംഭവത്തില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ അഞ്ചു പേര് തൃശ്ശൂര്‍ ജില്ലക്കാരും, മറ്റുള്ളവര്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ന്നുവെന്ന് ആരോപിക്കുന്ന ഈ കുഴല്‍പ്പണം ഏത് പാര്‍ട്ടിക്കു വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തെരഞ്ഞൈടുപ്പ് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നു വരികയാണ്.
അതേസമയം സംഭവത്തില്‍ ബിജെപിയിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഐഎം തൃശൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന എസ്എംഎസ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും കവര്‍ച്ച നടന്ന് 15 മിനിറ്റിനുള്ളില്‍ ബിജെപിയുടെ ജില്ലാ കമ്മറ്റിയിലെ പ്രമുഖ സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
- TAGS:
- BJP
- Black Money
- NDA