
പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ജോജി സിനിമയിലേതിന് സമാനമായ കൊലപാതകശ്രമം. തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. കൊച്ചി പെരുമ്പാവൂര്‍ തുരുത്തിയിലാണ് സംഭവം. സംഘര്‍ഷത്തില്‍ കഴുത്തിന് വെടിയേറ്റ 25കാരനായ വിഷ്ണുവിനെ ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനായിരം രൂപ കടം വാങ്ങിയതിനെച്ചൊല്ലി സുഹൃത്തുക്കളായ വിഷ്ണുവും ഹിരണും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പ്രതിയായ ഹിരണിനെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഇയാളെ കുറുപ്പപടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഷ്ണുവിന്റെ പക്കല്‍ നിന്നും ഹിരണ്‍ പതിനായിരം രൂപ കടം വാങ്ങിയിരുന്നു. പണം ആവശ്യപ്പെട്ട് വിഷ്ണു ഹിരണിന്റെ വീട്ടിലെത്തുകയും ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് കഴുത്തിന് വെടിയേറ്റ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്.
Also Read:- ‘ഇമ്മാതിരി ഉപദേശവും കൊണ്ട് വരാതിരിക്കുക’; പെണ്‍കുട്ടികള്‍ മൊബൈല്‍ നമ്പര്‍ കൈമാറരുതെന്ന തൃശ്ശൂര്‍ ഡിഐജിയുടെ നിര്‍ദ്ദേശത്തെ തള്ളി പ്രതിഷേധം