Top

കൊച്ചി മെട്രോ: പ്രഖ്യാപിച്ച 1957 കോടിയില്‍ ശരിക്കും കേന്ദ്ര വിഹിതം 338 കോടി മാത്രം; 1618 കോടി കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 1957 കോടിയില്‍ യഥാര്‍ത്ഥ കേന്ദ്ര വിഹിതം 338.75 കോടി രൂപ മാത്രം. കേന്ദ്രം വലിയ തുകയായി പ്രഖ്യാപിച്ചത് സംസ്ഥാന വിഹിതവും വായ്പയും ചേര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. രണ്ടാം ഘട്ടത്തിന് ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന 1957.05 കോടിയില്‍ 20 ശതമാനം പങ്കാളിത്തം മാത്രമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. കേന്ദ്ര ഓഹരിയായ 16.23 ശതമാനവും നികുതിയിളവായി 3.77 ശതമാനവും ഉള്‍പ്പെടെയാണിത്. ഫലത്തില്‍ 338.75 കോടി രൂപ. ബാക്കി വേണ്ടി […]

2 Feb 2021 1:18 AM GMT

കൊച്ചി മെട്രോ: പ്രഖ്യാപിച്ച 1957 കോടിയില്‍ ശരിക്കും കേന്ദ്ര വിഹിതം 338 കോടി മാത്രം; 1618 കോടി കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍
X

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 1957 കോടിയില്‍ യഥാര്‍ത്ഥ കേന്ദ്ര വിഹിതം 338.75 കോടി രൂപ മാത്രം. കേന്ദ്രം വലിയ തുകയായി പ്രഖ്യാപിച്ചത് സംസ്ഥാന വിഹിതവും വായ്പയും ചേര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. രണ്ടാം ഘട്ടത്തിന് ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്ന 1957.05 കോടിയില്‍ 20 ശതമാനം പങ്കാളിത്തം മാത്രമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. കേന്ദ്ര ഓഹരിയായ 16.23 ശതമാനവും നികുതിയിളവായി 3.77 ശതമാനവും ഉള്‍പ്പെടെയാണിത്. ഫലത്തില്‍ 338.75 കോടി രൂപ. ബാക്കി വേണ്ടി വരുന്ന 80 ശതമാനം അതായത് 1618.25 കോടി രൂപ കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനുമതി കേന്ദ്ര സര്‍ക്കാര്‍ 11 മാസത്തോളം വൈകിപ്പിച്ചെന്നും ആരോപണമുണ്ട്. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ നീളുന്ന 11.2 കിലോമീറ്റര്‍ പാതയ്ക്ക് കേന്ദ്ര അനുമതിയൊഴികെ മറ്റ് അനുമതികള്‍ കിട്ടിയിരുന്നു. 2019 ഫെബ്രുവരിയില്‍ കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കി. മാര്‍ച്ച് 13ന് കേന്ദ്ര പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡില്‍ (പിഐബി) നിന്നും അനുമതി ലഭിച്ചു. തുടര്‍ന്ന് കേന്ദ്ര അനുമതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിലേക്ക് പോയ ഫയല്‍ 11 മാസം അനക്കമില്ലാതെയിരുന്നെന്നാണ് വിമര്‍ശനം.

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തില്‍ കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് 1957.05 കോടി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം-കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കൊച്ചി മെട്രോയ്ക്കുള്ള 1957 കോടി രൂപയില്‍ 338 കോടി രൂപയേ കേന്ദ്രത്തില്‍ നിന്നും ഓഹരി മൂലധനമായി കിട്ടൂയെന്ന് ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ഇതിനു തുല്യമായ തുക സംസ്ഥാനവും നല്‍കണം. ബാക്കിയുള്ള തുക വിദേശത്തു നിന്നോ നാട്ടില്‍ നിന്നോ വായ്പയെടുക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്രം സ്വാഭാവികമായി തരേണ്ട തുക വകയിരുത്തി ഒരു പ്രസ്താവന നടത്തുക മാത്രമാണുണ്ടായതെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും വിമര്‍ശിച്ചു.

Next Story