കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: മാര്ട്ടിന് ഉപയോഗിച്ച ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു
കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാര്ട്ടിന് ജോസഫ് ഉപയോഗിച്ചിരുന്ന ആഡംബര വാഹനം പൊലീസ് പിടിച്ചെടുത്തു. തൃശൂര്‍ പാവറട്ടിയിലുള്ള മാര്‍ട്ടിന്റെ സുഹൃത്തും കൂട്ടു പ്രതിയുമായ ധനേഷിന്റെ വീട്ടില്‍ നിന്നാണ് വാഹനം പിടിച്ചത്. അതിനിടെ തെളിവെടുപ്പിനായി മാര്‍ട്ടിനെ തൃശൂരിലെത്തിച്ചു. പ്രതി ഒളിവില്‍ കഴിഞ്ഞ മുണ്ടൂര്‍ കിരാലൂരിലെ ചതുപ്പ് പ്രദേശത്തും തൃശൂരിലെ മറ്റിടങ്ങളിലുമാണ് തെളിവെടുപ്പ് നടക്കുന്നത്. നാല് ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ കഴിഞ്ഞ ദിവസം കാക്കനാട്ടെ ഫ്ലാറ്റിലെത്തിച്ചും തെളിവെടുത്തിരുന്നു. പ്രതിക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. […]
17 Jun 2021 4:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാര്ട്ടിന് ജോസഫ് ഉപയോഗിച്ചിരുന്ന ആഡംബര വാഹനം പൊലീസ് പിടിച്ചെടുത്തു. തൃശൂര്‍ പാവറട്ടിയിലുള്ള മാര്‍ട്ടിന്റെ സുഹൃത്തും കൂട്ടു പ്രതിയുമായ ധനേഷിന്റെ വീട്ടില്‍ നിന്നാണ് വാഹനം പിടിച്ചത്. അതിനിടെ തെളിവെടുപ്പിനായി മാര്‍ട്ടിനെ തൃശൂരിലെത്തിച്ചു.
പ്രതി ഒളിവില്‍ കഴിഞ്ഞ മുണ്ടൂര്‍ കിരാലൂരിലെ ചതുപ്പ് പ്രദേശത്തും തൃശൂരിലെ മറ്റിടങ്ങളിലുമാണ് തെളിവെടുപ്പ് നടക്കുന്നത്. നാല് ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ കഴിഞ്ഞ ദിവസം കാക്കനാട്ടെ ഫ്ലാറ്റിലെത്തിച്ചും തെളിവെടുത്തിരുന്നു. പ്രതിക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രതി മാര്ട്ടിന് ജോസഫ് ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. മറ്റ് കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. ഇതിനെല്ലാം പുറമെ മാര്ട്ടിന് ജോസഫിനെതിരെ ശാരീരിക പീഡനത്തിന് ഒരു പരാതി കൂടി ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി എച്ച് നാഗരാജു സ്ഥിരീകരിച്ചിട്ടുണ്ട്. കാക്കനാട് ഫഌറ്റില്‍ വച്ച് നിലവിലെ കേസിലെ പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെ മാര്ട്ടിന് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു.
ALSO READ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തികൊന്നു; സഹോദരിക്കും പരിക്ക്
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുള്‍പ്പെടെ അറസ്റ്റിലായ മൂന്നു സുഹൃത്തുകളുടെയും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ സംഘം പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ മാര്ട്ടിന് സഞ്ചരിച്ചിരുന്നു ആഡംബര കാര്‍ പിടിച്ചെടുത്തിരിക്കുന്നത്.