കൊച്ചി കോര്‍പ്പറേഷനില്‍ സിപിഐഎംഎല്ലിന് സീറ്റ് നല്കി എല്‍ഡിഎഫ്; സ്ഥാനാര്‍ത്ഥികളായി
കൊച്ചി: സിറ്റിംഗ് കൗണ്‍സിലര്‍മാരെ ഭൂരിഭാഗത്തെയും ഒഴിവാക്കിയാണ് കൊച്ചി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക. നിലവിലെ കൗണ്‍സില്‍ അംഗമായിരുന്നവരും മുന്‍ കൗണ്‍സിലര്‍മാരുമായ കുറച്ചു പേരെ നിലവിലെ പട്ടികയിലുള്ളൂ. എം അനില്‍കുമാര്‍, പൂര്‍ണിമ നാരായണന്, ബെന്നി ഫെര്‍ണാണ്ടസ്, സിഡി വത്സകുമാരി, അജി ഫ്രാന്‍സിസ്, സജിനി ജയകുമാര്‍, ഡോ. ഷൈലജ, പിആര്‍ റെനീഷ്, പിഎസ് വിജു, ശ്രീജിത്ത് തുടങ്ങിയ കൗണ്‍സിലര്‍മാരാണ് ഇത്തവണയും മത്സരിക്കാനുള്ളത്. കഴിഞ്ഞ തവണ വിജയിച്ച പിഎസ് പ്രകാശന്, വത്സല ഗിരീഷ്, ആന്റണി ഫ്രാന്‍സിസ്, ബിന്ദു ലെവിന്‍, സനീഷ അജീബ്, […]

കൊച്ചി: സിറ്റിംഗ് കൗണ്‍സിലര്‍മാരെ ഭൂരിഭാഗത്തെയും ഒഴിവാക്കിയാണ് കൊച്ചി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക. നിലവിലെ കൗണ്‍സില്‍ അംഗമായിരുന്നവരും മുന്‍ കൗണ്‍സിലര്‍മാരുമായ കുറച്ചു പേരെ നിലവിലെ പട്ടികയിലുള്ളൂ.
എം അനില്‍കുമാര്‍, പൂര്‍ണിമ നാരായണന്, ബെന്നി ഫെര്‍ണാണ്ടസ്, സിഡി വത്സകുമാരി, അജി ഫ്രാന്‍സിസ്, സജിനി ജയകുമാര്‍, ഡോ. ഷൈലജ, പിആര്‍ റെനീഷ്, പിഎസ് വിജു, ശ്രീജിത്ത് തുടങ്ങിയ കൗണ്‍സിലര്‍മാരാണ് ഇത്തവണയും മത്സരിക്കാനുള്ളത്.
കഴിഞ്ഞ തവണ വിജയിച്ച പിഎസ് പ്രകാശന്, വത്സല ഗിരീഷ്, ആന്റണി ഫ്രാന്‍സിസ്, ബിന്ദു ലെവിന്‍, സനീഷ അജീബ്, സുനിത അഷ്റഫ് തുടങ്ങിയവര്‍ ഇത്തവണ മത്സര രംഗത്തില്ല. കേരള കോണ്‍ഗ്രസ് ജോസ് ഗ്രൂപ്പിന് തോപ്പുംപടി വാര്‍ഡാണ് നല്‍കിയിരിക്കുന്നത്.
സിപിഐഎംഎല്‍ റെഡ്ഫ്ളാഗിന് പനയപ്പള്ളി വാര്‍ഡാണ് നല്‍കിയത്. കഴിഞ്ഞ തവണയും
സിപിഐഎംഎല്‍ ആണ് ഇവിടെ മത്സരിച്ചത്.
- TAGS:
- CPIML REDFLAG
- LDF