Top

കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു; പാര്‍ട്ടി പരിഗണിച്ചില്ലെന്ന് പരാതി

കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു. എംഎച്ച്എം അഷ്‌റഫാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ആറാം ഡിവിഷന്‍ കൗണ്‍സിലറാണ് അഷ്‌റഫ്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് രാജി. നഗരസഭയില്‍ കഴിഞ്ഞ 15 വര്‍ഷമായി എംഎച്ച്എം അഷ്‌റഫും ഭാര്യയുമാണ് മാറി മാറി മത്സരിച്ചുവരുന്നത്. ഇദ്ദേഹം സിപി ഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. വിപ്പ് ലംഘനം പ്രശ്‌നമായി വരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്‌റഫ്. […]

23 Jan 2021 2:02 AM GMT

കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു; പാര്‍ട്ടി പരിഗണിച്ചില്ലെന്ന് പരാതി
X

കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു. എംഎച്ച്എം അഷ്‌റഫാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ആറാം ഡിവിഷന്‍ കൗണ്‍സിലറാണ് അഷ്‌റഫ്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് രാജി.

നഗരസഭയില്‍ കഴിഞ്ഞ 15 വര്‍ഷമായി എംഎച്ച്എം അഷ്‌റഫും ഭാര്യയുമാണ് മാറി മാറി മത്സരിച്ചുവരുന്നത്. ഇദ്ദേഹം സിപി ഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. വിപ്പ് ലംഘനം പ്രശ്‌നമായി വരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്‌റഫ്.

എന്നാല്‍ ഇപ്പോള്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.

കൊച്ചി നഗരസഭില്‍ 33-33 എന്നതാണ് എല്‍ഡിഎഫ് യുഡിഎഫ് കക്ഷി നില. രണ്ട് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം. എന്നാല്‍ എല്‍ഡിഎഫിനെ പിന്തുണയില്ലാതിരുന്ന വിമത സ്ഥാനാര്‍ത്ഥി നിലവില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഭരണം പോകുമോയെന്ന ഭയം എല്‍ഡിഎഫിനില്ല.

രാജി കത്തിന്റെ പൂര്‍ണരൂപം;

പ്രിയ സഖാവ് കെഎം റിയാസിന്റെ ശ്രദ്ധയിലേക്ക്.

ഞാനും എന്റെ ഭാര്യ സുനിത അഷറഫും 2005 മുതല്‍ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വര്‍ഷം കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് മണി, സ. മണിശങ്കര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ഈ പിന്തുണ നല്‍കിയിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ സിപിഐഎമ്മില്‍ മെമ്പര്‍ഷിപ്പില്‍ വന്നിട്ടുള്ളൂ. പക്ഷെ എന്നെ ജില്ലാ കമ്മിറ്റിയില്‍ ആരും അറിയില്ലെന്ന സത്യം മനസിലാക്കിയ നിമിഷം മുതല്‍ ഞാന്‍ മാനസികമായി വല്ലാത്ത സമ്മര്‍ദ്ദത്തിലാണ്. ആയത് കൊണ്ട് ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പും ബന്ധപ്പെട്ട് മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗത്വും രാജിവച്ചതായി അറിയിക്കുന്നു. ഇതുവരെ നല്‍കിയ എല്ലാം സഹായത്തിനും നന്ദി.

Next Story