‘പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ ആര്‍ക്കും എന്നെ അറിയില്ല, മാനസികസമ്മര്‍ദ്ദം’; രാജിവച്ച സിപിഐഎം കൗണ്‍സിലര്‍
സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് കൊച്ചി നഗരസഭാ കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് സിപിഐഎമ്മില്‍ നിന്ന് രാജി വെച്ചത്.ആറാം ഡിവിഷന് കൗണ്‍സിലറാണ് അഷ്റഫ്. കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അഷ്റഫിന്റെ തീരുമാനം. എംഎച്ച്എം അഷ്റഫിന്റെ രാജികത്ത് പൂര്‍ണരൂപം:പ്രിയ സഖാവ് കെഎം റിയാസിന്റെ ശ്രദ്ധയിലേക്ക്.ഞാനും എന്റെ ഭാര്യ സുനിത അഷറഫും 2005 മുതല്‍ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വര്‍ഷം കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് […]

സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് കൊച്ചി നഗരസഭാ കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് സിപിഐഎമ്മില്‍ നിന്ന് രാജി വെച്ചത്.
ആറാം ഡിവിഷന് കൗണ്‍സിലറാണ് അഷ്റഫ്. കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അഷ്റഫിന്റെ തീരുമാനം.
എംഎച്ച്എം അഷ്റഫിന്റെ രാജികത്ത് പൂര്‍ണരൂപം:
പ്രിയ സഖാവ് കെഎം റിയാസിന്റെ ശ്രദ്ധയിലേക്ക്.
ഞാനും എന്റെ ഭാര്യ സുനിത അഷറഫും 2005 മുതല്‍ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വര്‍ഷം കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് മണി, സ. മണിശങ്കര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ഈ പിന്തുണ നല്‍കിയിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ സിപിഐഎമ്മില്‍ മെമ്പര്‍ഷിപ്പില്‍ വന്നിട്ടുള്ളൂ. പക്ഷെ എന്നെ ജില്ലാ കമ്മിറ്റിയില്‍ ആരും അറിയില്ലെന്ന സത്യം മനസിലാക്കിയ നിമിഷം മുതല്‍ ഞാന്‍ മാനസികമായി വല്ലാത്ത സമ്മര്‍ദ്ദത്തിലാണ്. ആയത് കൊണ്ട് ഞാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പും ബന്ധപ്പെട്ട് മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗത്വും രാജിവച്ചതായി അറിയിക്കുന്നു. ഇതുവരെ നല്കിയ എല്ലാം സഹായത്തിനും നന്ദി.
കൊച്ചി നഗരസഭില്‍ 33-33 എന്നതാണ് എല്‍ഡിഎഫ് യുഡിഎഫ് കക്ഷി നില. രണ്ട് വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം. എന്നാല്‍ എല്‍ഡിഎഫിനെ പിന്തുണയില്ലാതിരുന്ന വിമത സ്ഥാനാര്‍ത്ഥി നിലവില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഭരണം പോകുമോയെന്ന ഭയം എല്‍ഡിഎഫിനില്ല.
- TAGS:
- KOCHI
- Kochi Corporation
- LDF
- UDF