കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു
കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.കെ.ശിവന് കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടക്കും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമാണ്. എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാ ജനകമാണ്. എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. ചെല്ലാനം പഞ്ചായത്തിലാണ് […]

കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.കെ.ശിവന് കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടക്കും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമാണ്.
എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍
എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാ ജനകമാണ്. എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി. ചെല്ലാനം പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക് 56. 27 ശതമാനം. 574 പേരില്‍ പരിശോധന നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചത് 323 പേര്‍ക്ക്.
ജില്ലയിലെ 13 മുന്‍സിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും സ്ഥിതി രൂക്ഷമാണ്. ഏലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 48.08 ശതമാനമാണ് ടിപിആര്‍. കളമശേരി, മരട്, തൃപ്പുണിത്തുറ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്. ആശങ്ക വര്‍ധിപ്പിക്കുന്നത് തന്നെയാണ് ഈ കണക്കുകള്‍.
5361 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവരുടെ എണ്ണം 64,453 ആയി. മുപ്പതിന് മുകളില്‍ തന്നെയാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങള്‍ തന്നെയാണ് ലോക്ഡൗണില്‍ ജില്ലയില്‍ നടപ്പിലാക്കുന്നതും