ഡൊമിനിക് പ്രസന്റേഷനെ ഇറക്കാന്‍ യുഡിഎഫ്; ദിനേശ് മണിയുമായി സിപിഐഎം, കൊച്ചിയില്‍ തീപാറും പോരാട്ടം നടക്കുമോ?
കൊച്ചി: വ്യവസായ ജില്ലയിലെ കോര്‍പ്പറേഷനായ കൊച്ചി കോര്‍പ്പറേഷനിലേക്ക് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടം ഇക്കുറി കടുക്കും. പത്ത് വര്‍ഷം മുമ്പ് കൈവിട്ടു പോയ ഭരണം തിരിച്ചുപിടിക്കാനാണ് എല്‍ഡിഎഫ് ശ്രമമെങ്കില്‍ കൈക്കലാക്കിയത് വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 1979 മുതല്‍ 2010 വരെയുള്ള 31 വര്‍ഷം നഗരസഭ ഭരിച്ചത് എല്‍ഡിഎഫായിരുന്നു. 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്ത യുഡിഎഫ് 2015ലും അത് തുടര്‍ന്നു. അധികാരം തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് എല്‍ഡിഎഫ് ആലോചന. സിപിഐഎം സംസ്ഥാന […]

കൊച്ചി: വ്യവസായ ജില്ലയിലെ കോര്‍പ്പറേഷനായ കൊച്ചി കോര്‍പ്പറേഷനിലേക്ക് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടം ഇക്കുറി കടുക്കും. പത്ത് വര്‍ഷം മുമ്പ് കൈവിട്ടു പോയ ഭരണം തിരിച്ചുപിടിക്കാനാണ് എല്‍ഡിഎഫ് ശ്രമമെങ്കില്‍ കൈക്കലാക്കിയത് വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
1979 മുതല്‍ 2010 വരെയുള്ള 31 വര്‍ഷം നഗരസഭ ഭരിച്ചത് എല്‍ഡിഎഫായിരുന്നു. 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്ത യുഡിഎഫ് 2015ലും അത് തുടര്‍ന്നു.
അധികാരം തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് എല്‍ഡിഎഫ് ആലോചന. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗലും മുന്‍ മേയറും മുന്‍ എംഎല്‍എയുമായ സിഎം ദിനേശ് മണിയുടെ പേരാണ് ഇതില്‍ ആദ്യത്തേത്.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. എന്‍.ഉണ്ണിക്കൃഷ്ണന്, എം അനില്‍കുമാര്‍, ടികെ വല്സന്, കെജെ സോഹന്‍, സിഎ ഷക്കീര്‍ എന്നിവരെ എല്‍ഡിഎഫ് മത്സരിപ്പിച്ചേക്കും.
മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന ഡൊമിനിക് പ്രസന്റേഷന്, ടോണി ചമ്മണി, എന്‍ വേണുഗോപാല്‍, എബി സാബു, കെആര്‍ പ്രേംകുമാര്‍, തമ്പി സുബ്രഹ്മണ്യം. എംബി മുരളീധരന് എന്നിവരെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചന.
ഡൊമിനിക് പ്രസന്റേഷനോടും ടോണി ചമ്മണിയോടും മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനോട് ഇരുവരും സമ്മതം അറിയിച്ചിട്ടില്ല. അവസാന നിമിഷം ഇരുവരും രംഗത്തെത്തുമോ എന്ന് കണ്ടറിയേണ്ടി വരും.