മലയാളി മാധ്യമ പ്രവര്‍ത്തകയ്ക്ക് യുഎസ് സര്‍ക്കാര്‍ ഗ്രാന്റ്; തുക സ്ത്രീകളുടെ ഉന്നമനത്തിനെന്ന് നിഷ കൃഷ്ണന്
അമേരിക്കന്‍ സറ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഗ്രാന്റിന് മാധ്യമ പ്രവര്‍ത്തകയും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന channeliam.com ഫൗണ്ടറുമായ നിഷ കൃഷ്ണന് അര്‍ഹയായി.

അമേരിക്കന്‍ സറ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഗ്രാന്റിന് മാധ്യമ പ്രവര്‍ത്തകയും കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന channeliam.com ഫൗണ്ടറുമായ നിഷ കൃഷ്ണന് അര്‍ഹയായി. വാഷിംഗ്ടണില്‍ നടന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിലും, കാസാഖിസ്ഥാനിലെ അല്‍മാറ്റിയില്‍ നടന്ന അലുമ്നി തെമാറ്റിക് ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് സെമിനാറിലും പങ്കെടുത്തതിന്റെ ഭാഗമായാണ് നിഷ ഗ്രാന്റിന് അര്‍ഹയായത്.
ഗ്രാന്റിന്റെ ഭാഗമായി ലഭിക്കുന്ന തുക സ്്ത്രീകളുടെ ഉന്നമനത്തിനായി സാങ്കേതികതയില്‍ അതിഷ്ഠിതമായിട്ടുള്ള കണ്ടുപിടിത്തങ്ങളെ പിന്താങ്ങുന്നതിനുവേണ്ടി ഉപയോഗിക്കുമെന്ന് നിഷ വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായി പൊതു സമൂഹത്തിലും സൈബര്‍ മേഘലയിലുമുള്ള സ്ത്രീകളുടെ സുരക്ഷ, വിമണ്‍ ഹൈജീന്‍, പോസ്റ്റ് കൊവിഡ് സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വേണ്ട റീസ്കില്ലീംഗ് എന്നിവയ്ക്കായി സാങ്കേതികമായ മികച്ച പ്രതിവിധികള്‍ കണ്ടെത്താനുള്ള ഹാക്കത്തോണും സമ്മിറ്റും സംഘടിപ്പിക്കും.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, അലുമ്നി ടൈസ്, വേള്‍ഡ് ലേര്‍ണിംഗ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഷീ പവര്‍ സമ്മിറ്റ് ഡിസംബര്‍ 16, 17, 18 തിയതികളിലാവും നടക്കുക. ഡിസംബര്‍ 20നാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴിയാണ് രണ്ട് പരിപാടികളും നടക്കുന്നത്.
സ്ത്രീകളുടെ പങ്കാളിത്തമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാം. ഇന്ത്യയിലെ ടെക് ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹക്കത്തോണും സമ്മിറ്റും ഒരുക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോട് കൂടെയാകും ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായി വിവരങ്ങള്‍ക്ക് www.shepower.in എന്ന വെബ്സൈറ്റില്‍ കയറി സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.
- TAGS:
- Nisha Krishnan
- US Grant