നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്ണു വിചാരണയ്ക്ക് ഹാജരാവുന്നില്ല; ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് പൊലീസ്. സമന്‍സ് അയച്ചിട്ടും വിചാരണയ്ക്ക് എത്താത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പു സാക്ഷിയാവുകയായിരുന്നു. കേസില്‍ നടന് ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ പ്രധാന സാക്ഷികളിലൊരാളായിട്ടാണ് വിഷ്ണുവിനെ അന്വേഷണ സംഘം കണ്ടിരുന്നത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് ദിലീപിന് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. ഈ കത്ത് ജയിലില്‍ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വാട്സ് […]
28 July 2021 11:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് പൊലീസ്. സമന്‍സ് അയച്ചിട്ടും വിചാരണയ്ക്ക് എത്താത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പു സാക്ഷിയാവുകയായിരുന്നു.
കേസില്‍ നടന് ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ പ്രധാന സാക്ഷികളിലൊരാളായിട്ടാണ് വിഷ്ണുവിനെ അന്വേഷണ സംഘം കണ്ടിരുന്നത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് ദിലീപിന് കത്തെഴുതിയതിന് വിഷ്ണു സാക്ഷിയായിരുന്നു. ഈ കത്ത് ജയിലില്‍ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് വാട്സ് അപ്പ് വഴി അയച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ വിഷ്ണു കേസിലെ മാപ്പു സാക്ഷിയാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയെങ്കിലും വിഷ്ണു എത്തിയില്ല. തുടര്‍ന്ന് അന്വേഷണം സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും അവിടെയും ഇയാളുണ്ടായിരുന്നില്ല. കേസിലെ നിര്‍ണായക സാക്ഷിയായ വിഷ്ണു വിചാരണയ്ക്ക് എത്താതിരിക്കുന്നത് കേസിനെ ദുര്‍ബലപ്പെടുത്തും. ഇതിനാല്‍ എത്രയും പെട്ടെന്ന് ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇതിനിടെ കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി പ്രതേയക കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ആറു മാസത്തെ സമയം കൂടി വേണമെമന്നാണ് ആവശ്യം. കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജ് ഹണി എം വര്‍ഗീസാണ് സുപ്രീം കോടതിക്ക് കത്തയച്ചത്. ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിചാരണ ഉടനെ പൂര്‍ത്തിയാക്കാനാവില്ലെന്നും കത്തില്‍ പറയുന്നു. ഓഗസ്റ്റ് 15 ന് മുന്‍പ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി കീഴ്ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
- TAGS:
- Actress Attack Case
- KOCHI