Top

കാല്‍മുട്ടിന് പരിക്ക്; നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്തായി, സണ്‍റൈസേഴ്‌സിന് തിരിച്ചടി

കാല്‍മുട്ടിന് പരിക്കേറ്റ തങ്കരസു നടരാജന്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായി. താരത്തിന് സീസണില്‍ ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി വിശ്രമം അനുവദിക്കുമെന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വ്യക്തമാക്കി. സീസണില്‍ കളിച്ച നാലില്‍ ഒരു മത്സരം മാത്രം വിജയിച്ച് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. സൂപ്പര്‍ താരം പുറത്താവുന്നത് ടീമിന് തിരിച്ചടിയാവും. കാല്‍മുട്ടിന് നേരത്തെ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഗൗരവമായ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ടീമിനൊപ്പം തുടര്‍ന്നു. താരം കളത്തിലിറങ്ങുന്നത് അപകടകരമാവുമെന്നാണ് ഏറ്റവും ഒടുവിലെത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ സീസണില്‍ […]

22 April 2021 9:46 AM GMT

കാല്‍മുട്ടിന് പരിക്ക്; നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്തായി, സണ്‍റൈസേഴ്‌സിന് തിരിച്ചടി
X

കാല്‍മുട്ടിന് പരിക്കേറ്റ തങ്കരസു നടരാജന്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായി. താരത്തിന് സീസണില്‍ ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്നും കൂടുതല്‍ പരിശോധനകള്‍ക്കായി വിശ്രമം അനുവദിക്കുമെന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വ്യക്തമാക്കി. സീസണില്‍ കളിച്ച നാലില്‍ ഒരു മത്സരം മാത്രം വിജയിച്ച് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. സൂപ്പര്‍ താരം പുറത്താവുന്നത് ടീമിന് തിരിച്ചടിയാവും.

കാല്‍മുട്ടിന് നേരത്തെ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഗൗരവമായ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ടീമിനൊപ്പം തുടര്‍ന്നു. താരം കളത്തിലിറങ്ങുന്നത് അപകടകരമാവുമെന്നാണ് ഏറ്റവും ഒടുവിലെത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമെ നട്ടു കളിച്ചിട്ടുള്ളു. ഇതില്‍ നിന്ന് രണ്ട് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ 16 മത്സരങ്ങളില്‍ നിന്ന് പതിനാറ് വിക്കറ്റ് നേടിയ നട്ടു ഇന്ത്യന്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ 24 മത്സരങ്ങളിലാണ് താരം പന്തെറിഞ്ഞത്. ഇതില്‍ നിന്ന് 20 വിക്കറ്റും സ്വന്തമാക്കി. ഡെത്ത് ഓവറുകളില്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന താരമില്ലാതെ ഇറങ്ങുന്നത് വാര്‍ണറിനും സംഘത്തിനും ഗുണകരമാവില്ല.

Next Story

Popular Stories