Top

‘ആരോപണങ്ങള്‍ അവിശ്വസനീയം’; അഭയകേസിലെ കോടതി വിധിയില്‍ ക്‌നാനായ കത്തോലിക്കാ സഭ

അഭയക്കേസിലെ കോടതിവിധിയില്‍ പ്രതികരണവുമായി കോട്ടയം അതിരൂപതയിലെ ക്‌നാനായ കത്തോലിക്ക സഭ. കേസില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുന്നെന്നും ക്‌നാനായ കത്തോലിക്ക സഭ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോവാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുറത്തുവിട്ട പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം കോടതി ജീവപരന്ത്യം ശിക്ഷിച്ച ഫാ തോമസ് കോട്ടൂരിനെതിരെയോ സിസ്റ്റര്‍ സെഫിയ്‌ക്കെതിരെയോ സഭ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമെന്നതിനെക്കുറിച്ച് പ്രസ്താവനയില്‍ ഒന്നും പറയുന്നില്ല. അഭയാ കേസില്‍ ഫാ തോമസ് […]

23 Dec 2020 3:45 AM GMT

‘ആരോപണങ്ങള്‍ അവിശ്വസനീയം’; അഭയകേസിലെ കോടതി വിധിയില്‍ ക്‌നാനായ കത്തോലിക്കാ സഭ
X

അഭയക്കേസിലെ കോടതിവിധിയില്‍ പ്രതികരണവുമായി കോട്ടയം അതിരൂപതയിലെ ക്‌നാനായ കത്തോലിക്ക സഭ. കേസില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുന്നെന്നും ക്‌നാനായ കത്തോലിക്ക സഭ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോവാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുറത്തുവിട്ട പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കോടതി ജീവപരന്ത്യം ശിക്ഷിച്ച ഫാ തോമസ് കോട്ടൂരിനെതിരെയോ സിസ്റ്റര്‍ സെഫിയ്‌ക്കെതിരെയോ സഭ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമെന്നതിനെക്കുറിച്ച് പ്രസ്താവനയില്‍ ഒന്നും പറയുന്നില്ല.

അഭയാ കേസില്‍ ഫാ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും സിബിഐ പ്രത്യേക കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. കന്യാസ്ത്രീ മഠത്തിലേക്ക് അതിക്രമിച്ച് കടന്നതിന് തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധികശിക്ഷയും ഈടാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പ്രതികളെ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചത്.

കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപ്രതികളും പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വ്യക്തമാക്കി.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കൊല്ലക്കുറ്റം തെളിഞ്ഞെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി സിസ്റ്റര്‍ അഭയയുടെ കൊലപാതകം പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Next Story