Top

‘പൗരത്വ രേഖകള്‍ ശരിയാക്കി വെച്ചോ, വേണ്ട സഹായം ചെയ്യാമെന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍; മുന്‍ വീഡിയോ ചര്‍ച്ചയാവുന്നു

പാരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ ഇറങ്ങി തിരിച്ച സാഹചര്യത്തില്‍ എല്ലാവരും രേഖകള്‍ ശരിയാക്കി വെക്കണമെന്ന് മുസ്ലീം ലീഗ് നേതാവും ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെഎന്‍എ ഖാദര്‍. അദ്ദേഹം നേരത്തെ സംസാരിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സിഎഎ, എന്‍ആര്‍സി എന്നിവയെ കുറിച്ച് ഇപ്പോള്‍ വേവലാതിപെടേണ്ടതില്ല, മറിച്ച് അത് നടപ്പില്‍ വരുമ്പോള്‍ ഫോറങ്ങള്‍ പൂരിപ്പിക്കാനും അതിനെ കുറിച്ച് പഠിക്കാനും നിര്‍ദേശങ്ങള്‍ തരാനും മുസ്ലീം ലീഗ് സഹായിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. ‘പൗരത്വ ബില്ലിനെകുറിച്ചും എന്‍ആര്‍സിയെകുറിച്ചും അതിന്റെ വിശദാംശങ്ങളെകുറിച്ചും അതിന് ഏത് […]

25 March 2021 11:34 PM GMT

‘പൗരത്വ രേഖകള്‍ ശരിയാക്കി വെച്ചോ, വേണ്ട സഹായം ചെയ്യാമെന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍; മുന്‍ വീഡിയോ ചര്‍ച്ചയാവുന്നു
X

പാരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ ഇറങ്ങി തിരിച്ച സാഹചര്യത്തില്‍ എല്ലാവരും രേഖകള്‍ ശരിയാക്കി വെക്കണമെന്ന് മുസ്ലീം ലീഗ് നേതാവും ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെഎന്‍എ ഖാദര്‍. അദ്ദേഹം നേരത്തെ സംസാരിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സിഎഎ, എന്‍ആര്‍സി എന്നിവയെ കുറിച്ച് ഇപ്പോള്‍ വേവലാതിപെടേണ്ടതില്ല, മറിച്ച് അത് നടപ്പില്‍ വരുമ്പോള്‍ ഫോറങ്ങള്‍ പൂരിപ്പിക്കാനും അതിനെ കുറിച്ച് പഠിക്കാനും നിര്‍ദേശങ്ങള്‍ തരാനും മുസ്ലീം ലീഗ് സഹായിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

‘പൗരത്വ ബില്ലിനെകുറിച്ചും എന്‍ആര്‍സിയെകുറിച്ചും അതിന്റെ വിശദാംശങ്ങളെകുറിച്ചും അതിന് ഏത് ഫോറമാണ് പൂരിപ്പിക്കേണ്ടത് എന്നതിനെകുറിച്ചൊന്നും നമ്മള്‍ ഇപ്പോള്‍ വേവലാതിപ്പെടേണ്ടതില്ല. സുപ്രീംകോടതിയും കഴിഞ്ഞ വന്നതിന് ശേഷം മാത്രമെ അത്തരം വിഷയങ്ങള്‍ സജീവമായിട്ട് വരികയുള്ളു. അസമിലേയും കേരളത്തിലേയും സംഭവങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അതിന് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. എന്തായാലും അത് നടപ്പിലാക്കാന്‍ ഇറങ്ങിതിരിച്ച സാഹചര്യത്തില്‍ നമ്മള്‍ എല്ലാവരും സൂഷ്മത പുലര്‍ത്തുകയും രേഖകള്‍ എല്ലാം ശരിയാക്കി വെക്കണമെന്നും കൂടി പറയുകയാണ്. അതിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ മുസ്ലീം ലീഗ് പാര്‍ട്ടി തന്നെ പഠിച്ച് മനസിലാക്കിയിട്ട് ആളുകള്‍ക്ക് ആവശ്യമായ നിര്‍ദേശവും മാതൃകാ ഫോറങ്ങളും പൂരിപ്പിക്കേണ്ട രീതികളുമെല്ലാം പരിശീലിപ്പിക്കാന്‍ പരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വളരെ പെട്ടെന്ന് അതിനെകുറിച്ച് ആലോചിക്കേണ്ടതില്ല.’ കെഎന്‍എ ഖാദര്‍ പറഞ്ഞു.

രാജ്യം കൊവിഡ്-19 മുക്തമായാല്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ പറഞ്ഞിരുന്നു. വിഷയത്തില്‍ അമിത്ഷായും മുഖ്യമന്ത്രി പിണറായി വിജയനും രണ്ട് ധ്രൂവങ്ങളിലാണ്.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം നടപ്പാക്കില്ലെന്ന് തന്നെയാണെന്നായിരുന്നു ഇതിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്.

ഗുരുവായൂര്‍ നടയിലെത്തി കാണിക്കയിട്ട് കൊണ്ടായിരുന്നു കെഎന്‍എ ഖാദര്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരം ആരംഭിച്ചത്. അതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
അദ്ദേഹം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിലെത്തി ചെരുപ്പഴിച്ച് വെച്ച് തൊഴുത് കാണിക്കയര്‍പ്പിക്കുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സ്മാരക സ്തൂപത്തിലെത്തി പൂഷ്പാര്‍ച്ചനയും നടത്തുകയുണ്ടായി. ഗുരുവായൂരപ്പന്‍ തന്റെ മനസ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടെന്നും രാഷ്ട്രീയ കുചേലന്റെ അവില്‍ പൊതി ഭഗവാന്‍ കാണാതിരിക്കില്ലെന്നുമായിരുന്നു ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കെഎന്‍എ ഖാദര്‍ പ്രതികരിച്ചത്.

ഇതിന് പുറമേ കെഎന്‍എ ഖാദറിന് മല്‍സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് ക്ഷേത്ര ജീവനക്കാരായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും കമ്മിറ്റിയാണ് പണം നല്‍കിയത്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.

വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ ആയിരുന്ന കെഎന്‍എ ഖാദര്‍ ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം ഒഴിഞ്ഞപ്പോള്‍ വേങ്ങരയില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ കുഞ്ഞാലിക്കുട്ടി എംപി പദവി രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുകയാണ്. തുടര്‍ന്നാണ് വേങ്ങര മണ്ഡലം കെഎന്‍എ ഖാദര്‍ ഒഴിഞ്ഞതും ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയായതും. കഴിഞ്ഞ മൂന്ന് തവണയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍.

Next Story