Top

കണ്ടറിഞ്ഞ് തന്നെയാണ്, കിട്ടാന്‍ തന്നെയാണ്, 20000 വോട്ടിന് പിന്നില്‍ നില്‍ക്കുന്ന ഗുരുവായൂരിലേക്ക് വന്നത്; കെഎന്‍എ ഖാദര്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഐക്യജനാധിപത്യ മുന്നണി തന്നെ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍. അതില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 15 വര്‍ഷത്തില്‍ നിന്ന് ഭിന്നമായി ഒരു മാറ്റം വരണമെന്നും മണ്ഡലം പിടിക്കണമെന്നും കരുതിയാണ് ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ഒരുങ്ങിയിരിക്കുന്നത്. താന്‍ ഒരു നിമിത്തം മാത്രമാണെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലുള്ളത് പോലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എതിര്‍പ്പ് ഇവിടെ ഇല്ല. എല്ലാവരും ഒരുമിച്ചാണ് ഇവിടെ മുന്നോട്ട് പോകുന്നത്. പ്രാദേശിക വാദം […]

13 March 2021 1:18 AM GMT

കണ്ടറിഞ്ഞ് തന്നെയാണ്, കിട്ടാന്‍ തന്നെയാണ്, 20000 വോട്ടിന് പിന്നില്‍ നില്‍ക്കുന്ന ഗുരുവായൂരിലേക്ക് വന്നത്; കെഎന്‍എ ഖാദര്‍
X

തൃശ്ശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഐക്യജനാധിപത്യ മുന്നണി തന്നെ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍. അതില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

15 വര്‍ഷത്തില്‍ നിന്ന് ഭിന്നമായി ഒരു മാറ്റം വരണമെന്നും മണ്ഡലം പിടിക്കണമെന്നും കരുതിയാണ് ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ ഒരുങ്ങിയിരിക്കുന്നത്. താന്‍ ഒരു നിമിത്തം മാത്രമാണെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

മറ്റ് മണ്ഡലങ്ങളിലുള്ളത് പോലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എതിര്‍പ്പ് ഇവിടെ ഇല്ല. എല്ലാവരും ഒരുമിച്ചാണ് ഇവിടെ മുന്നോട്ട് പോകുന്നത്. പ്രാദേശിക വാദം ഉയര്‍ത്തിയിട്ടില്ലെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

താന്‍ ആണെങ്കില്‍ മലപ്പുറം ജില്ലയിലെ 30000-40000 ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളില്‍ മത്സരിച്ച് പരിചയമുള്ളയാളാണ്. കണ്ടറിഞ്ഞ് തന്നെയാണ്, കിട്ടാന്‍ വേണ്ടി തന്നെയാണ് 20000 വോട്ടിന് പിന്നിലുള്ള മണ്ഡലത്തില്‍ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് താന്‍ മത്സരിക്കുന്നതെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

Next Story