‘സര്‍ക്കാര്‍ കടന്നു പോവുന്നത് വലിയ വെല്ലുവിളികളിലൂടെ’; കൊവിഡ് പ്രതിരോധം മുഖ്യമെന്ന് കെഎന്‍ ബാലഗോപാല്‍
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് നിയുക്ത ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിരോധത്തോടൊപ്പം കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മയിലുള്പ്പെടെ സര്‍ക്കാര്‍ പരിഹാരമുണ്ടാവുമെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ‘ കേരളത്തിലെ ഗവണ്മെന്റ് വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഈ കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടു പോവുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നം കൊവിഡിന്റെ പ്രതിരോധമാണ്. കൊവിഡിനെ പരമാവധി തടഞ്ഞു നിര്‍ത്തുക, രൂക്ഷത കുറയ്ക്കുക എന്നുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇതിന്റെ ഭാഗമായുള്ള തൊഴിലില്ലായ്മ, […]

കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് നിയുക്ത ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിരോധത്തോടൊപ്പം കൊവിഡ് മൂലമുള്ള തൊഴിലില്ലായ്മയിലുള്പ്പെടെ സര്‍ക്കാര്‍ പരിഹാരമുണ്ടാവുമെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
‘ കേരളത്തിലെ ഗവണ്മെന്റ് വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഈ കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടു പോവുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നം കൊവിഡിന്റെ പ്രതിരോധമാണ്. കൊവിഡിനെ പരമാവധി തടഞ്ഞു നിര്‍ത്തുക, രൂക്ഷത കുറയ്ക്കുക എന്നുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇതിന്റെ ഭാഗമായുള്ള തൊഴിലില്ലായ്മ, ഭക്ഷണത്തിന്റെ പ്രശ്നം ഇവയെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോവുന്നത്.
അങ്ങനെയൊരു സാഹചര്യത്തിലും കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാറ്റുമുണ്ടാക്കാന് കഴിഞ്ഞു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എല്ലാ പാര്‍ട്ടിയുടെയും പുരോഗമന വിശ്വാസികളായ പ്രവര്‍ത്തകര്‍, നമ്മുടെ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം ചേര്‍ന്നാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്. അതിന് നേതൃത്വം കൊടുക്കുകയാണ് മുഖ്യമന്ത്രിയും ഗവണ്മെന്റും ചെയ്യുന്നത്. നല്ല മാതൃകയില്‍ അത് മുന്നോട്ട് കൊണ്ടു പോവാന്‍ ഇനിയും കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടാണ് ജനങ്ങള്‍ ഈ പിന്തുണ തന്നത്, കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
ധനമന്ത്രിയായാണ് കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തത്. വീണ ജോര്‍ജിനെയാണ് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തത്. പൊതുമരാമത്ത് വകുപ്പ്/ ടൂറിസം വകുപ്പ് മന്ത്രിയായി മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. ഇ പി ജയരാജന് കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന് മാസ്റ്ററേയും തെരഞ്ഞെടുത്തു.
ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ കെ രാധാകൃഷ്ണന് ലഭിക്കും. വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടരും. ആര് ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.