രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുകയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. “2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് […]
3 Jun 2021 8:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് ഇന്ന്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുകയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
“2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.” കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിനമാണ് ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തോമസ് ഐസ്കിന് 42 ദിവസം കിട്ടിയിരുന്നു ബജറ്റിന്.
- TAGS:
- Budget 2021