Top

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ബജറ്റായിരിക്കും: കെ എന്‍ ബാലഗോപാല്‍

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിന്റെ സാമ്പത്തിക, തൊഴില്‍, ആരോഗ്യ മേഖലയില്‍ എല്ലാം പുരോഗതിയുണ്ടാവണമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പരമാവധി മുന്നോട്ട് പോകാന്‍ കഴിയുന്ന നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ തൊഴില്‍ മേഖലയില്‍ ആരോഗ്യ മേഖലയില്‍ എല്ലാം പുരോഗതിയുണ്ടാവണം. കൊവിഡിന്റെ സാഹചര്യം ഉണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ട് രാജ്യമാകെ നേരിടുകയാണ്. അതില്‍ നിന്നുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് പരമാവധി മുന്നോട്ട് പോകാന്‍ കഴിയുന്ന നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. […]

3 Jun 2021 10:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ബജറ്റായിരിക്കും: കെ എന്‍ ബാലഗോപാല്‍
X

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിന്റെ സാമ്പത്തിക, തൊഴില്‍, ആരോഗ്യ മേഖലയില്‍ എല്ലാം പുരോഗതിയുണ്ടാവണമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പരമാവധി മുന്നോട്ട് പോകാന്‍ കഴിയുന്ന നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ തൊഴില്‍ മേഖലയില്‍ ആരോഗ്യ മേഖലയില്‍ എല്ലാം പുരോഗതിയുണ്ടാവണം. കൊവിഡിന്റെ സാഹചര്യം ഉണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ട് രാജ്യമാകെ നേരിടുകയാണ്. അതില്‍ നിന്നുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് പരമാവധി മുന്നോട്ട് പോകാന്‍ കഴിയുന്ന നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായിട്ട് ഇന്നിപ്പോള്‍ അവതരിപ്പിക്കുന്ന ബജറ്റിലും വളരെ പോസിറ്റീവായിട്ട് ജനങ്ങളുടെ ആരോഗ്യ, സാമ്പത്തിക ശ്രമങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്താന്‍ പോകുന്നത്. ബജറ്റ് പ്രസംഗം കഴിഞ്ഞ ജനുവരി മാസത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ദൈര്‍ഘ്യമുള്ളതാണോയെന്നതില്‍ പ്രസക്തിയില്ല. ആത്മവിശ്വാസം ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ബജറ്റാണെന്നാണ് പ്രതീക്ഷിക്കുന്നത്. ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്ന മുന്നണിയാണിത്.’ ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ഒമ്പതിനാണ് ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.

കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും പുതിയ ബജറ്റെന്ന് പ്രതീക്ഷിക്കാം. മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിനമാണ് ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തോമസ് ഐസ്‌കിന് 42 ദിവസം കിട്ടിയിരുന്നു ബജറ്റിന്.

Next Story