Top

കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് കരുത്തായി കെഎംഎംഎല്‍; നല്‍കിയത് 1550 ടണ്‍ ഓക്‌സിജന്‍

കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് ശക്തമായ പിന്തുണയുമായി വ്യവസായ പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്. കൊവിഡ് ചികിത്സയില്‍ ഓക്സിജന്റെ ആവശ്യകത കൂടിവന്ന സാഹചര്യത്തില്‍ പ്രതിദിന ദ്രവീകൃത ഓക്സിജന്‍ ഉല്‍പാദനം ഏഴ് ടണ്ണില്‍ നിന്ന് ഒന്‍പത് ടണ്ണിലേക്ക് ഉയര്‍ത്തിയ കെഎംഎംഎല്‍ 2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ 1550 ടണ്‍ ഓക്‌സിജനാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകളോടെ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും നേരത്തെ കെഎംഎംഎല്‍ ജില്ലാ ഭരണകൂടത്തിന് ഒരുക്കി […]

26 July 2021 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് കരുത്തായി കെഎംഎംഎല്‍; നല്‍കിയത് 1550 ടണ്‍ ഓക്‌സിജന്‍
X

കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് ശക്തമായ പിന്തുണയുമായി വ്യവസായ പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്. കൊവിഡ് ചികിത്സയില്‍ ഓക്സിജന്റെ ആവശ്യകത കൂടിവന്ന സാഹചര്യത്തില്‍ പ്രതിദിന ദ്രവീകൃത ഓക്സിജന്‍ ഉല്‍പാദനം ഏഴ് ടണ്ണില്‍ നിന്ന് ഒന്‍പത് ടണ്ണിലേക്ക് ഉയര്‍ത്തിയ കെഎംഎംഎല്‍ 2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ 1550 ടണ്‍ ഓക്‌സിജനാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കിയത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകളോടെ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും നേരത്തെ കെഎംഎംഎല്‍ ജില്ലാ ഭരണകൂടത്തിന് ഒരുക്കി നല്‍കിയിരുന്നു. 853 ബെഡുകളാണ് ട്രീറ്റമെന്‍റ് സെന്‍ററിനായി ചവറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലും ഗ്രൗണ്ടിലുമായി സജ്ജീകരിച്ചത്. രോഗികള്‍ കുറഞ്ഞ സാഹചര്യത്തിലും ആ പ്രവർത്തനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്.

കമ്പനിയിലെ ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് പൈപ്പ്ലൈന്‍ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ ലഭ്യമാക്കുന്നത്. 700 മീറ്റര്‍ ദൂരമാണ് ഓക്സിജന്‍ പ്ലാന്റും സ്‌കൂളും തമ്മിലുള്ളത്. ഒരു സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഇത്തരത്തില്‍ ഓക്‌സിജന്‍ നേരിട്ട് നല്‍കി കൊവിഡ് രോഗികള്‍ക്കായി ആശുപത്രി സജ്ജമാക്കുന്നത് രാജ്യത്ത് ആദ്യമാണ്.

50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 70 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് 2020 ഒക്ടോബര്‍ 10 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 63 ടണ്‍ വാതക ഓക്‌സിജന്‍ കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി വേണം. ഇതിനു പുറമെയാണ് ആരോഗ്യമേഖലയ്ക്കായി ദ്രവീകൃത ഓക്സിജന്‍ ഉല്‍പ്പാദിപ്പിച്ച് കെഎംഎംഎല്‍ വിതരണം ചെയ്യുന്നത്.

Also Read: ‘സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം, പല ജില്ലകളിലും സ്റ്റോക്കില്ല’; വി മുരളീധരന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

Next Story