‘ഇത് ലാസ്റ്റ് ബസ്; അതുകൊണ്ടാണ് സഖാവ് യെച്ചൂരി രാഹുലിന്റെ കൂടെ കൈകോര്‍ക്കുന്നത്’; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമെന്ന് കെഎം ഷാജി
ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട അവസാനത്തെ ബസാണിതെന്നും ഫാസിസ്റ്റുകള്‍ ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ബസ് ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു.

ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പോയതിനെ പ്രശംസിച്ച് മുസ്ലിംലീഗ് എംഎല്‍എ കെഎം ഷാജി. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട അവസാനത്തെ ബസാണിതെന്നും ഫാസിസ്റ്റുകള്‍ ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ബസ് ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.
‘രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില ‘ചങ്കുകള്‍’ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്. അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈ കോര്‍ക്കുന്നത്. അത് കൊണ്ടാണ് യുഡിഎഫ് രാജകീയ ഭൂരിപക്ഷം നല്കി ആ പോരാളിയെ എംപി ആക്കിയത്. കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കള്‍ അദ്ദേഹത്തെ ‘വയനാട് എംപി’ ആക്കി കളിയാക്കുമ്പോള്‍ അവരുടെ തലതൊട്ടപ്പന്മാര്ക്ക് ഈ മനുഷ്യന് രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകന് ആണ്’, കെഎം ഷാജി പറഞ്ഞു.
കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:
അതേ, ഇത് ലാസ്റ്റ് ബസ് തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ്
ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താന്‍ താമസിച്ചേക്കാമെങ്കിലും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ബസ് ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും;
ഫാസിസ്റ്റുകള്‍ ഒരുക്കിയ ഉരുക്കുകോട്ടകള്‍ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസില്‍ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്
രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില ‘ചങ്കുകള്‍’ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്.
അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈ കോര്‍ക്കുന്നത്
അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നല്കി ആ പോരാളിയെ എം പി ആക്കിയത്
കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കള്‍ അദ്ദേഹത്തെ ‘വയനാട് എം പി’ ആക്കി കളിയാക്കുമ്പോള്‍ അവരുടെ തലതൊട്ടപ്പന്മാര്ക്ക് ഈ മനുഷ്യന് രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകന് ആണ്
രാഹുല്‍, അഭിമാനമാണ് നിങ്ങള്‍; പ്രതീക്ഷയും
Rahulji,
All support to you!
The people of India are with you in your endeavor to reclaim the soul, spirit and secular values of this great country-
We shall overcome-