Top

‘ലീഗിലുള്ളവനാണെങ്കിലും എട്ടിന്റെ പണി ഞാന്‍ കൊടുക്കും; കളിച്ചവനെയൊന്നും വിടില്ല’: വളപ്പട്ടണത്ത് കെഎം ഷാജിയുടെ ഭീഷണി

തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഭീഷണി മുന്നണിയിപ്പുമായി കെഎം ഷാജി എംഎല്‍എ. അത് മുസ്ലീം ലീഗുകാരനാണെങ്കിലും അതൊന്നും താന്‍ നോക്കില്ലെന്നും എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുമെന്നും കെഎം ഷാജി ഭീഷണിപ്പെടുത്തി. വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയില്‍ വച്ചായിരുന്നു കെഎം ഷാജിയുടെ ഭീഷണി. കെഎം ഷാജി പറഞ്ഞത് ഇങ്ങനെ: ”വൃത്തിക്കെട്ട ആരോപണം ഉന്നയിച്ചാണ് എനിക്കെതിരെ വന്നിട്ടുള്ളത്. ഏത് തെരഞ്ഞെടുപ്പ് വന്നാലും ഏത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. അത് കൃത്യമായി നിങ്ങള്‍ സ്വീകരിച്ചത് കോടതിയുടെ വഴിയില്‍ തെളിയിച്ച് […]

3 March 2021 10:34 AM GMT

‘ലീഗിലുള്ളവനാണെങ്കിലും എട്ടിന്റെ പണി ഞാന്‍ കൊടുക്കും; കളിച്ചവനെയൊന്നും വിടില്ല’: വളപ്പട്ടണത്ത് കെഎം ഷാജിയുടെ ഭീഷണി
X

തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഭീഷണി മുന്നണിയിപ്പുമായി കെഎം ഷാജി എംഎല്‍എ. അത് മുസ്ലീം ലീഗുകാരനാണെങ്കിലും അതൊന്നും താന്‍ നോക്കില്ലെന്നും എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുമെന്നും കെഎം ഷാജി ഭീഷണിപ്പെടുത്തി. വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയില്‍ വച്ചായിരുന്നു കെഎം ഷാജിയുടെ ഭീഷണി.

കെഎം ഷാജി പറഞ്ഞത് ഇങ്ങനെ:

”വൃത്തിക്കെട്ട ആരോപണം ഉന്നയിച്ചാണ് എനിക്കെതിരെ വന്നിട്ടുള്ളത്. ഏത് തെരഞ്ഞെടുപ്പ് വന്നാലും ഏത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. അത് കൃത്യമായി നിങ്ങള്‍ സ്വീകരിച്ചത് കോടതിയുടെ വഴിയില്‍ തെളിയിച്ച് ഞങ്ങള്‍ മുന്നോട്ടുപോകും. അനാവശ്യമായ കള്ളക്കഥകള്‍ ഉണ്ടാക്കിയത് ആരാണെങ്കിലും, ഇത് പൊതുവേദിയില്‍ വച്ചാണ് ഞാന്‍ പറയുന്നത്. അതൊരു വെല്ലുവിളിയായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ നിങ്ങള്‍ അങ്ങനെ എടുത്തുകൊള്ളൂ. ഒരുദിവസം പെട്ടെന്ന് ഒരു ശാരീരികബുദ്ധിമുട്ട് വന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ഞാന്‍. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അതിനൊരു ലക്ഷ്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ചു പറയുന്നു. അങ്ങനെ കളിച്ചവനേ ഈ സമൂഹത്തിന് മുന്നില്‍ ഞാന്‍ കൊണ്ടുവന്നു നിര്‍ത്തും. അവന് ഏത് കൊമ്പത്തവനായാലും. ഒരു സംശയവും വിചാരികേണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്കും ഞാന്‍ പുറത്തുകൊണ്ടുവരും. അത് ആരായിരുന്നാലും. അത് പാര്‍ട്ടിക്കകത്ത് പണ്ട് ഉണ്ടായിരുന്നവനോ പുറത്തുണ്ടായിരുന്നവനോ അതൊന്നും നോക്കുന്ന പ്രശ്‌നമില്ല. ഞാന്‍ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെഎം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. അങ്ങനെ മറന്നുപോകാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല. ഞാനും മനുഷ്യനാണ്. അനാവശ്യമായി തെരുവിലേക്ക് വലിച്ചുകൊണ്ടുവന്ന ആരോപണങ്ങള്‍ ഞാന്‍ അങ്ങനെ വിട്ടുകളയുമെന്ന് വിചാരിക്കരുത്. മുനീര്‍ സാഹിബ് വലിയ നേതാവാണ്. അവരൊക്കെ അത് മറന്നുകളയുമായിരിക്കും. ഞാന്‍ അങ്ങനെയല്ല. മറക്കുന്ന പ്രശ്‌നമില്ല. ഉറപ്പിച്ചോള്ളൂ നിങ്ങള്‍. കളിച്ചവനെയൊന്നും വിടില്ല. അങ്ങനെയൊരു രീതിയുണ്ട്. യുഡിഎഫ് വന്നാല്‍ എല്ലാം മറന്നുപോകുന്ന രീതിയുണ്ട്. മറക്കാതെ കാത്തിരിക്കും കെഎം ഷാജി, ഉറപ്പിച്ചുവച്ചോള്ളൂ നിങ്ങള്‍.”

പ്രസംഗത്തിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Next Story