‘കെഎം ഷാജിക്ക് വരവിനേക്കാള്‍ 166% അനധികൃത സ്വത്ത്’; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴീക്കോട് ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിക്കെതിരെ വിജിലന്‍സ്. കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പ്യാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഷാജിക്കെതിരായ അന്വേഷണ […]

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴീക്കോട് ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിക്കെതിരെ വിജിലന്‍സ്. കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പ്യാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
പൊതുപ്രവര്‍ത്തകനായ അഡ്വ എംആര്‍ ഹരീഷ് നല്കിയ പരാതിയില്‍ കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് വിജലന്‍സ് അന്വേഷണം നടത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രികയ്ക്കൊപ്പം നല്കിയ ആസ്തി സംബന്ധിച്ച വിവരങ്ങളില്‍ നല്‍കിയിരിക്കുന്ന വരുമാനവും ആഢംബര വീട് നിര്‍മ്മിക്കാന്‍ ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.