Top

‘പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം’; താന്‍ ഇവിടെ തന്നെയുണ്ടാവുമെന്ന് കെഎം ഷാജി

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. താന്‍ ഇവിടെ തന്നെയുണ്ടാവുമെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐസിയുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍പൊട്ടിക്കുമെന്ന് നമ്മള്‍ക്ക് കാണാമെന്നും കെഎം ഷാജി പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ […]

25 Oct 2020 8:33 PM GMT

‘പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം’; താന്‍ ഇവിടെ തന്നെയുണ്ടാവുമെന്ന് കെഎം ഷാജി
X

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. താന്‍ ഇവിടെ തന്നെയുണ്ടാവുമെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐസിയുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍പൊട്ടിക്കുമെന്ന് നമ്മള്‍ക്ക് കാണാമെന്നും കെഎം ഷാജി പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് തനിക്ക് നല്ല ബോധ്യവും നിര്‍ബന്ധവുമുണ്ടെന്നും ഷാജി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷാജിയുടെ പ്രതികരണം.

കെഎം ഷാജിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും
നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം
അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിര്‍ബന്ധവുമുണ്ട്

Next Story