Top

‘സാസ്‌കാരിക നായകന്‍മാരെന്ന് പറയുന്ന കുറെ വൃത്തികെട്ടവന്‍മാര്‍’; മന്‍സൂര്‍ വധത്തിലെ മൗനം ഞെട്ടിക്കുന്നതെന്ന് കെഎം ഷാജി

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പുലര്‍ത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തൊട്ടയല്‍പ്പക്കത്തുള്ള ഒരു ചെറുപ്പക്കാരനെ കൊന്നതിനെ ന്യായീകരിക്കുന്നവര്‍ പതിനായിരമാണെന്നും അത്തരക്കാരെ കരുതിയിരിക്കരുതെന്നും കെഎം ഷാജി പറഞ്ഞു. മന്‍സൂര്‍ വധക്കേസില്‍ പ്രതിഷേധിച്ച് പാനൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎം ഷാജിയുടെ വാക്കുകള്‍, ‘ തൊട്ടയല്‍പ്പക്കത്തുള്ളവനെ കൊന്ന് കുത്തി മലര്‍ത്തുന്നവനെ ഒരു മര്യാദയുമില്ലാതെ ന്യായീകരിക്കുന്ന ചില ആളുകള്‍. ഇതിലെ രാഷ്ട്രീയമെന്താണെന്ന് നിങ്ങളെപ്പോഴെങ്കിലും […]

10 April 2021 2:53 AM GMT

‘സാസ്‌കാരിക നായകന്‍മാരെന്ന് പറയുന്ന കുറെ വൃത്തികെട്ടവന്‍മാര്‍’;  മന്‍സൂര്‍ വധത്തിലെ മൗനം ഞെട്ടിക്കുന്നതെന്ന് കെഎം ഷാജി
X

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പുലര്‍ത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തൊട്ടയല്‍പ്പക്കത്തുള്ള ഒരു ചെറുപ്പക്കാരനെ കൊന്നതിനെ ന്യായീകരിക്കുന്നവര്‍ പതിനായിരമാണെന്നും അത്തരക്കാരെ കരുതിയിരിക്കരുതെന്നും കെഎം ഷാജി പറഞ്ഞു. മന്‍സൂര്‍ വധക്കേസില്‍ പ്രതിഷേധിച്ച് പാനൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎം ഷാജിയുടെ വാക്കുകള്‍,

‘ തൊട്ടയല്‍പ്പക്കത്തുള്ളവനെ കൊന്ന് കുത്തി മലര്‍ത്തുന്നവനെ ഒരു മര്യാദയുമില്ലാതെ ന്യായീകരിക്കുന്ന ചില ആളുകള്‍. ഇതിലെ രാഷ്ട്രീയമെന്താണെന്ന് നിങ്ങളെപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ. പി ജയരാജന്റെ മകന്‍ അങ്ങനെയൊരു പോസ്റ്റിടുമ്പോള്‍ മിനുട്ടുകള്‍ കൊണ്ട് ആ പോസ്റ്റിനകത്ത് പതിനായിരം ലൈക്കുകള്‍ വരികയാണ്. നിങ്ങളോരോരുത്തരും കരുതിയിരുന്നോളൂ. പതിനായിരം പേര്‍ അരയില്‍ കത്തിയും വെച്ചിരിപ്പുണ്ട്. ഇങ്ങനെയൊരു പോസ്റ്റിടുമ്പോള്‍ മിനുട്ടുകള്‍ കൊണ്ട് പതിനായിരം പേര്‍ ആ പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടെങ്കില്‍ ആ പതിനായിരം മൃഗങ്ങളുടെ കൈയ്യിലും കത്തിയുണ്ട്, വികൃതമായ ഈ സിപിഐമ്മിന്റെ മനസ്സുണ്ട്. അതിനയല്ലേ എതിര്‍ക്കേണ്ടത്. അതിനെയല്ലേ വിരോധിക്കേണ്ടത്. അതല്ലേ നമ്മള്‍ പറയേണ്ടത്. ആര്‍ക്കും വര്‍ത്തമാനമില്ല. എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച് മീഡിയ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തിയാല്‍ സാംസ്‌കാരിക നായകരെന്ന് പറയുന്ന കുറെ തല്ലിപ്പൊളിമാരുണ്ട്. എന്താണവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാനിന്നലെ എല്ലാ സാസംകാരിക നായകരെന്ന് പറയുന്ന പ്രമുഖരുടെയും പ്രൊഫൈലുകളില്‍ പോയി നോക്കി.21 വയസ്സുള്ള ഒരു പുഷ്പം കരിച്ചു കളഞ്ഞിരിക്കുന്നു ഈ മണ്ണില്‍. കൊന്നുകളഞ്ഞിരിക്കുന്നു. ആര്‍ക്കും ഒരു അത്ഭുതവുമില്ല പ്രതിഷേധവുമില്ല,’ കെ എം ഷാജി പറഞ്ഞു.

ഇതിനിടെ മന്‍സൂറിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കപ്പെട്ട ഒദയോത്ത് അനീഷാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് ആരോപിക്കപ്പെട്ട ഒദയോത്ത് അനീഷാണ് പിടിയിലായത്.

പൊലീസിന്റെ എഫ്ഐആറില്‍ ഇല്ലാത്ത ആളാണ് കസ്റ്റഡിയിലായ കൊച്ചിയങ്ങാടി സ്വദേശി അനീഷ്. ഇയാള്‍ കൊലപാതകത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു. തലശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
സിപിഐഎം നേതാക്കളും പ്രവര്‍ത്തകരുമാണ് മന്‍സൂര്‍ വധത്തിന്റെ പ്രതിപ്പട്ടികയില്‍ അധികവും. കേസിലെ ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡിവൈഎഫ്ഐ മേഖലാ ട്രഷററും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Next Story