Top

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യുന്നു.. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി വിജിലന്‍സിനു മുന്നില്‍ എത്തുന്നത്. അനധികൃത സ്വത്ത് സമ്പാദന ആരോപണം നേരിട്ട സമയങ്ങളില്‍ ഏക്കറു കണിക്കിന് ഭൂമി കെഎം ഷാജി വയനാട്ടില്‍ വാങ്ങിക്കൂട്ടിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട സമയങ്ങളില്‍ തന്നെ അന്വേഷണ സംഘം ഇതുമായി […]

6 July 2021 11:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ  ചോദ്യം ചെയ്യുന്നു
X

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജിയെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യുന്നു.. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി വിജിലന്‍സിനു മുന്നില്‍ എത്തുന്നത്.

അനധികൃത സ്വത്ത് സമ്പാദന ആരോപണം നേരിട്ട സമയങ്ങളില്‍ ഏക്കറു കണിക്കിന് ഭൂമി കെഎം ഷാജി വയനാട്ടില്‍ വാങ്ങിക്കൂട്ടിയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട സമയങ്ങളില്‍ തന്നെ അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിജിലന്‍സ് കെഎം ഷാജിയില്‍ നിന്ന് വ്യക്തത തേടും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ ഷാജി നല്‍കിയ മൊഴിയും വിജിലന്‍സ് ശേഖരിച്ച തെളിവുകളും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. ഇതിനു പിന്നാലെയാണ് അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും വന്നത്. 2011 2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Next Story