Top

‘വിജിലന്‍സിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കും’; ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കെ എം ഷാജി

വിജിലന്‍സിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് അഴിക്കോട് എംഎല്‍എ കെഎം ഷാജി. കോഴിക്കോട്ട് എത്തിയ ഉടനെ ചോദ്യം ചെയ്യലിനുള്ള വിജിലന്‍സ് നോട്ടീസ് സ്വീകരിക്കും. തന്റെ വീട്ടില്‍ നടന്ന റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. അതിനെതിരെ നിയമപരമായി നീങ്ങും. അതിനാലാണ് പരസ്യ പ്രതികരണം നടത്താത്തതെന്നും ഷാജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ നിന്നും 39,000 രൂപയും കണ്ണൂരിലെ വീട്ടില്‍ […]

15 April 2021 7:45 AM GMT

‘വിജിലന്‍സിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കും’; ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കെ എം ഷാജി
X

വിജിലന്‍സിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് അഴിക്കോട് എംഎല്‍എ കെഎം ഷാജി. കോഴിക്കോട്ട് എത്തിയ ഉടനെ ചോദ്യം ചെയ്യലിനുള്ള വിജിലന്‍സ് നോട്ടീസ് സ്വീകരിക്കും. തന്റെ വീട്ടില്‍ നടന്ന റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. അതിനെതിരെ നിയമപരമായി നീങ്ങും. അതിനാലാണ് പരസ്യ പ്രതികരണം നടത്താത്തതെന്നും ഷാജി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ നിന്നും 39,000 രൂപയും കണ്ണൂരിലെ വീട്ടില്‍ നിന്നും 491 ഗ്രാം സ്വര്‍ണം, വിദേശയാത്ര നടത്തിയതിന്റെ 28 പാസ്പോര്‍ട്ട് രേഖകള്‍ തുടങ്ങിയവയും 50 ലക്ഷം രൂപയുമാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്്. പണം തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭാഗമായുള്ളതെന്നാണ്, റെയ്ഡ് സമയത്ത് ഷാജി പറഞ്ഞത്.

കെഎം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയില്‍ നിന്നെന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്. നോട്ടുകെട്ടുകളില്‍ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുന്‍പ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിക്കും. കേസില്‍ ഹാജരാക്കുന്ന രേഖകള്‍ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ ഹര്‍ജി നല്‍കും. ഇത് ലഭിച്ചതിന് ശേഷം ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് ഷാജിക്ക് നല്‍കാനാണ് വിജിലന്‍സ് തീരുമാനം. അടുത്ത 23ന് കെഎം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാജിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നീക്കം നടക്കുന്നത്.

2011 -2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലന്‍സ് പ്രധാനമായും ഷാജിയില്‍ നിന്നും തേടുക. എന്നാല്‍ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാജി. മുസ്ലീംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.

ഇടത് അനുഭാവിയായ അഭിഭാഷനാണ് ഷാജിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് പരാതി നല്‍കിയത്.

Next Story