കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എല്‍ഡിഎഫ് പരാതി തള്ളി

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഷാജിയെ അയോഗ്യനാക്കിയുള്ള കോടതി വിധി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്.

എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതി ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയിരുന്നു. ആറ് വര്‍ഷത്തേക്കായിരുന്നു അയോഗ്യനാക്കിയത്.

ആ വിധി നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭയില്‍ പങ്കെടുക്കുന്നതിനുള്ള അനുവാദം മാത്രമാണ് ഷാജിക്ക് ഉള്ളൂ എന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്
പത്രിക സ്വീകരിക്കുന്നതില്‍ എല്‍ഡിഎഫ് തടസമുന്നയിച്ചത്. എന്നാല്‍ ഈ വാദത്തെ തള്ളിയാണ് ഷാജിയുടെ പത്രിക സ്വീകരിച്ചത്.

Covid 19 updates

Latest News