
അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്. മുസ്ലീം ലീഗ് എംഎല്‍എക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് എം വി ജയരാജന് പറഞ്ഞു. മണിമാളികയാണ് കെ എം ഷാജിയുടെ വീട്. നാല് വര്‍ഷമായി നികുതി വെട്ടിപ്പ് നടത്തുകയാണ്. കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല. കെ എം ഷാജി തുടര്‍ച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും എം വി ജയരാജന് ആരോപിച്ചു.
കെ എം ഷാജി 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിര്‍മ്മിച്ചത് 4 കോടിയോളം രൂപയുടെ വീടാണ്.
എം വി ജയരാജന്
കണ്ണൂരിലും കോഴിക്കോടും അഴീക്കോട് എംഎല്‍എ വീട് സ്വന്തമാക്കിയത് വരവില്‍ കവിഞ്ഞ സ്വത്ത് ഉപയോഗിച്ചാണ്. ഷാജി അഴിമതിയും നികുതി വെട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് കണ്ണൂര്‍ ജില്ലയിലെ 180 കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എം വി ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
- TAGS:
- CPIM
- IUML
- KM Shaji
- MV Jayarajan