‘തെരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിന്‍കുട്ടികള്‍ വീണ്ടും തോലഴിച്ച് ചെന്നായക്കളായി’; മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കെഎം ഷാജി
കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കെഎം ഷാജി. സിപിഐഎമ്മിനെതിരെ പേരെടുത്ത് പറയാതെ രൂക്ഷ വിമര്‍ശനമാണ് കെഎം ഷാജി ഉന്നയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിന്‍കുട്ടികള്‍ തോലഴിച്ച് ചെന്നായക്കളായിരിക്കുന്നെന്നും ഇവര്‍ ഈ ക്രൂരത അവസാനിപ്പിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നെന്നുമാണ് കെഎം ഷാജുയുടെ പ്രതികരണം. ‘തിരഞ്ഞെടുപ്പ് കാലത്ത് നാം കണ്ട ആട്ടിന്‍കുട്ടികള്‍ തോലഴിച്ചു വെച്ച് വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു. എരീ ക്രൂരത അവസാനിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു നമുക്കുറപ്പുണ്ടായിരുന്നു. കുറച്ചു കാലത്തെ ഇടവേള ജനത്തെ പറ്റിക്കാനുള്ളതാണെന്ന് നമ്മള് പറഞ്ഞു കൊണ്ടിരുന്നത് അത് […]

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കെഎം ഷാജി. സിപിഐഎമ്മിനെതിരെ പേരെടുത്ത് പറയാതെ രൂക്ഷ വിമര്‍ശനമാണ് കെഎം ഷാജി ഉന്നയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിന്‍കുട്ടികള്‍ തോലഴിച്ച് ചെന്നായക്കളായിരിക്കുന്നെന്നും ഇവര്‍ ഈ ക്രൂരത അവസാനിപ്പിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നെന്നുമാണ് കെഎം ഷാജുയുടെ പ്രതികരണം.
‘തിരഞ്ഞെടുപ്പ് കാലത്ത് നാം കണ്ട ആട്ടിന്‍കുട്ടികള്‍ തോലഴിച്ചു വെച്ച് വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു. എരീ ക്രൂരത അവസാനിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു നമുക്കുറപ്പുണ്ടായിരുന്നു. കുറച്ചു കാലത്തെ ഇടവേള ജനത്തെ പറ്റിക്കാനുള്ളതാണെന്ന് നമ്മള് പറഞ്ഞു കൊണ്ടിരുന്നത് അത് കൊണ്ടാണ്. പ്രിയപ്പെട്ട മന്‍സൂറിന് പ്രാര്‍ഥനകള്‍. അള്ളാഹു പരലോകം നല്ലതാക്കട്ടെ. ആമീന്‍,’ കെഎം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
മന്‍സൂറിന്റെ കൊലപാതകത്തില്‍ ഒരു സിപിഐഎം പ്രവര്ത്തകന് അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ള സിപിഐഎം പ്രവര്ത്തകന് അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്സ്ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തു വന്നു. മുസ്ലിം ലീഗുകാര്‍ ഈ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്നാണ് ഇയാള്‍ വാട്സ് ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരന് മുഹ്സിനും വെട്ടേല്‍ക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.