കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന; എത്തിയത് ചിറക്കല്‍ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍
കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന. ചാലാട് മണലിലാണ് ഷാജിയുടെ വീട്. ചിറക്കല്‍ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. ഷാജിയുടെ വീട്ടിലെത്തി പ്ലാനും നിര്‍മ്മാണവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഷാജിയുടെ വീടും സ്വത്തും സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 27ന് കോഴിക്കോട്ടെ ഇഡി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഈ വീടിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേട് ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി […]

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടിലും പരിശോധന. ചാലാട് മണലിലാണ് ഷാജിയുടെ വീട്. ചിറക്കല്‍ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്.
ഷാജിയുടെ വീട്ടിലെത്തി പ്ലാനും നിര്‍മ്മാണവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഷാജിയുടെ വീടും സ്വത്തും സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 27ന് കോഴിക്കോട്ടെ ഇഡി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ഈ വീടിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേട് ഇല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. 2016ലാണ് കെഎം ഷാജി ഈ വീട് വാങ്ങിയത്.
അനുവദിച്ച അളവിലും അധികമായി വീട് നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്ടെ വീട് പൊളിച്ചു മാറ്റാന്‍ കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു.
3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍ നിന്ന് അനുമതിയെടുത്തത്. പക്ഷെ 5500 ചതുരശ്രയടിലധികം വിസ്തീര്‍ണ്ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്.
2016ല്‍ പൂര്‍ത്തിയായ പ്ലാന്‍ നല്‍കിയിരുന്നുവെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവത്കരിക്കാന്‍ കോര്പ്പറേഷന് നല്കിയ നോട്ടീസിന് മറുപടി നല്കാത്തതിനാല് വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാം നിലയിലാണ് അധികനിര്‍മ്മാണം നടത്തിയതെന്ന് കോര്പ്പറേഷന് അധികൃതര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയത്.