കെഎം ഷാജിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
ഇന്നലെ 14 മണിക്കൂറാണ് ഇഡി കെഎം ഷാജിയെ ചോദ്യം ചെയ്തത്. എല്ലാ വിവരങ്ങളും ഇ.ഡിയെ ബോധിപ്പിച്ചിട്ടുണ്ട്, ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇന്ന നടക്കുന്ന ചോദ്യം ചെയ്യലില്‍ അക്കാര്യങ്ങള്‍ കൂടി പറയുമെന്നും ചൊവ്വാഴ്്ച ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ കെഎം ഷാജി എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ രേഖകളും ഇഡിയ്ക്ക് മുന്പില് സമര്‍പ്പിച്ചിട്ടുണ്ട്. കേസന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് അതുകൊണ്ട് തന്നെ അതേ ഗൗരവത്തോടെയാണ് അന്വേഷണത്തെ കാണുന്നതെന്നും കെഎം ഷാജി പറഞ്ഞു. സ്വഭാവിക സംശയങ്ങളാണ് ഇഡിയ്ക്കുളളത് അതിനെ ദൂരികരിക്കാനുളള […]

ഇന്നലെ 14 മണിക്കൂറാണ് ഇഡി കെഎം ഷാജിയെ ചോദ്യം ചെയ്തത്. എല്ലാ വിവരങ്ങളും ഇ.ഡിയെ ബോധിപ്പിച്ചിട്ടുണ്ട്, ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇന്ന നടക്കുന്ന ചോദ്യം ചെയ്യലില്‍ അക്കാര്യങ്ങള്‍ കൂടി പറയുമെന്നും ചൊവ്വാഴ്്ച ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ കെഎം ഷാജി എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ രേഖകളും ഇഡിയ്ക്ക് മുന്പില് സമര്‍പ്പിച്ചിട്ടുണ്ട്. കേസന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് അതുകൊണ്ട് തന്നെ അതേ ഗൗരവത്തോടെയാണ് അന്വേഷണത്തെ കാണുന്നതെന്നും കെഎം ഷാജി പറഞ്ഞു. സ്വഭാവിക സംശയങ്ങളാണ് ഇഡിയ്ക്കുളളത് അതിനെ ദൂരികരിക്കാനുളള ചോദ്യങ്ങളാണ് ഇഡി ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ ചോദ്യം ചെയ്യലിനെ രാഷ്ട്രീയപരമായ സ്വാധീനം ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ അഴീക്കോട് സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കെ എം ഷാജിക്കെതിരായ പരാതിയിന്മേലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് എംഎല്‍എയുടെ വീട് അളക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നിരുന്നത്. കെഎം ഷാജി ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് മൊഴിയെടുക്കുന്നതിനായി ഇഡി നോട്ടീസ് നല്‍കിയുരുന്നു.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭനാണ് ഷാജിയ്ക്കെതിരെ പരാതി നല്‍കിയത്. സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്രഏജന്‍സി സമഗ്ര അന്വേഷണം നടത്തി വരികെയാണ്. യുഡിഎഫ് ഭരണകാലത്ത് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പണം ആവശ്യപ്പെട്ടതായി മുന്‍പ് തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പ്ലസ്ടു ബാച്ച് അനുവദിച്ചതിന്റെ ചെലവുകള്‍ പിടിഎയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോള്‍ ഷാജിയ്ക്ക് 25 ലക്ഷം രൂപ നല്‍കിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഷാജിക്കെതിരെ ഇഡി അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
- TAGS:
- KM Shaji