Top

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഒടുവില്‍ ഷാജി ഹാജരായി; ചോദ്യം ചെയ്യല്‍ തുടങ്ങി

രാവിലെ പത്ത് മണിക്ക് തന്നെ വിജിലന്‍സ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്യാനാരംഭിച്ചു.

15 April 2021 11:14 PM GMT

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഒടുവില്‍ ഷാജി ഹാജരായി; ചോദ്യം ചെയ്യല്‍ തുടങ്ങി
X

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെഎം ഷാജി വിജിലന്‍സിനുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് വിജിലന്‍സ് ഓഫീസിലെത്തിയാണ് ഷാജി ചോദ്യം ചെയ്യലിനെ നേരിടുക. രാവിലെ പത്ത് മണിക്ക് തന്നെ വിജിലന്‍സ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്യാനാരംഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിക്കുന്ന നോട്ടീസ് ഷാജി ഇന്നലെ വൈകീട്ട് കൈപ്പറ്റിയിരുന്നു. താന്‍ വിജിലന്‍സ് ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും രേഖകള്‍ ഹാജരാക്കുമെന്നും ഇന്നലെ ഷാജി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടത്തില്‍ വിശദീകരണം തേടാനാണ് വിജിലന്‍സ് നീക്കം. അടുത്ത 23ന് കെഎം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാജിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള വിജിലന്‍സ് നീക്കം. കഴിഞ്ഞ ദിവസം റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം സമ്പത്തിച്ചുള്ള വിശദീകരണം തേടും. കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മറ്റ് രേഖകളിന്‍ മേലുള്ള റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

വിദേശയാത്രയുടേതടക്കമുള്ള 72 ഓളം രേഖകളാണ് ഹാജരാക്കുന്നത്. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിക്കും. കേസില്‍ ഹാജരാക്കുന്ന രേഖകള്‍ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരജി നല്‍കും. ഇത് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് നല്‍കുക.

2011 -2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലന്‍സ് പ്രധാനമായും ഷാജിയില്‍ നിന്നും തേടുക. എന്നാല്‍ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാജി. മുസ്ലീംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.

Next Story