Top

കെഎം ഷാജിയുടെ വീട്; പുതിയ അവകാശികള്‍ നിയമക്കുരുക്കിലേക്ക്; വിജിലന്‍സ് വിശദീകരണം തേടി

മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിര്‍മ്മിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട വിജിലന്‍സ് കോര്‍പ്പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് കത്ത് നല്‍കിയത്. ‘തല്‍ക്കാലം നിയമ നടപടിയില്ല’; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുസ്ലീം ലീഗ് വീടിന്റെ നിര്‍മ്മാണ അനുമതിക്കും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷകളില്‍ ഇല്ലാത്ത രണ്ട് പേര്‍ പുതുതായി വന്നതിലാണ് അന്വേഷണം. ഭാര്യയുടെ ആശയുടെ പേരിലാണ് ഷാജി അനധികൃതമായി വീടുണ്ടാക്കിയത്. വീടുമായി ബന്ധപ്പെട്ട […]

17 July 2021 11:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎം ഷാജിയുടെ വീട്; പുതിയ അവകാശികള്‍ നിയമക്കുരുക്കിലേക്ക്; വിജിലന്‍സ് വിശദീകരണം തേടി
X

മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിര്‍മ്മിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട വിജിലന്‍സ് കോര്‍പ്പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് കത്ത് നല്‍കിയത്.

‘തല്‍ക്കാലം നിയമ നടപടിയില്ല’; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുസ്ലീം ലീഗ്

വീടിന്റെ നിര്‍മ്മാണ അനുമതിക്കും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷകളില്‍ ഇല്ലാത്ത രണ്ട് പേര്‍ പുതുതായി വന്നതിലാണ് അന്വേഷണം. ഭാര്യയുടെ ആശയുടെ പേരിലാണ് ഷാജി അനധികൃതമായി വീടുണ്ടാക്കിയത്. വീടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ആശയുടെ പേരിലാണ്. എന്നാല്‍ വീടിന്റെ വിസ്തീര്‍ണ്ണം സംബന്ധിച്ച് പ്രശ്‌നം ഉടലെടുത്തതോടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ശേഷം വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. ഇതിലാണ് അലിഅക്‌സര്‍, അഫ്‌സ എന്നീ രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെട്ടത്.

എകെ ബാലന്റെ മരുമകളില്‍ നിന്നും പണം തട്ടാന്‍ ശ്രമം; സംശയം തോന്നിയത് കവര്‍ച്ചക്കാരന്റെ ‘ഇംഗ്ലീഷ് പ്രാവീണ്യം’

കെ എം ആശ, അലി അക്ബര്‍, അഫ്‌സ എന്നിവരുടെ പേരിലുള്ള 88 സെന്റ് സ്ഥലം ഒരുമിച്ചുള്ളതാണ്. ഇതില്‍ ആദ്യ പ്ലോട്ടിലാണ് ഷാജി വീട് നിര്‍മിച്ചത്. മറ്റ് രണ്ടാളുകളുടെ പേരിലുള്ള സ്ഥലത്തേയ്ക്കുള്ള വഴിയടച്ചാണ് ഷാജിയുടെ വീടിന്റെ ചുറ്റുമതില്‍ നിര്‍മിച്ചത്.

Next Story