വയനാട്ടില്‍ ലക്ഷ്യം കൃഷിയായിരുന്നില്ല; ഷാജിയുടെ ഇഞ്ചികൃഷി തേടി വിജിലന്‍സ് കര്‍ണാടകയിലേക്ക്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക്. ഷാജിയുടെ പേരില്‍ കര്‍ണാടകയിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിക്കും. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്ട്രേഷന് വിഭാഗത്തെ സമീപിക്കാനാണ് തീരുമാനം. വയനാട്ടില്‍ അദ്ദേഹം കൃഷിഭൂമിയല്ല വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തി. വയനാട്ടില്‍ ഷാജിയുടെ ലക്ഷ്യം ടൂറിസം ആണെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം കര്‍ണാടകത്തിലേക്കും നിങ്ങുന്നത്. മരം മുറി വിവാദം: കുറ്റക്കാരെ കോടതി തീരുമാനിക്കും; കേസെടുക്കലുമായി മുന്നോട്ട് […]
17 July 2021 12:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക്. ഷാജിയുടെ പേരില്‍ കര്‍ണാടകയിലുള്ള സ്വത്ത് വിവരങ്ങള്‍ പരിശോധിക്കും. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്ട്രേഷന് വിഭാഗത്തെ സമീപിക്കാനാണ് തീരുമാനം. വയനാട്ടില്‍ അദ്ദേഹം കൃഷിഭൂമിയല്ല വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തി. വയനാട്ടില്‍ ഷാജിയുടെ ലക്ഷ്യം ടൂറിസം ആണെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം കര്‍ണാടകത്തിലേക്കും നിങ്ങുന്നത്.
മരം മുറി വിവാദം: കുറ്റക്കാരെ കോടതി തീരുമാനിക്കും; കേസെടുക്കലുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി
തന്റെ പ്രധാന വരുമാന മാര്‍ഗം ഇഞ്ചി കൃഷിയാണെന്ന് കെഎം ഷാജി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നില്ലെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലും വിജിലന്‍സിനു സമര്‍പ്പിച്ച രേഖകളിലുമാണ് കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.
തന്റെ വരുമാന മാര്‍ഗ്ഗം ഇഞ്ചി കൃഷി ആണെന്നായിരുന്നു കെ എം ഷാജിയുടെ പ്രധാന പരാമര്‍ശം. എന്നാല്‍ 2021 ലെ തെരഞ്ഞെടുപ്പ് രേഖകളില്‍ ഇഞ്ചികൃഷിയെ പറ്റി മിണ്ടാട്ടമില്ല. കാര്‍ഷിക വരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഷാജി മറച്ചുവച്ചു.
ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ മരിച്ച നിലയില്‍; തൊഴില്‍ പ്രതിസന്ധിയെന്ന് ബന്ധുക്കള്‍
ഭാര്യയുടെ വരുമാന സ്രോതസിലും കൃഷി പ്രതിപാതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാര്‍ഷിക വരുമാനം വിജിലന്‍സ് പരിശോധിച്ചത്.