Top

ഷാജിയും തോറ്റു; മണ്ഡലം പിടിച്ചെടുത്ത് കെവി സുമേഷ്

യുഡിഎഫിന്റെ അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി കെഎം ഷാജിയെ പരാജയപ്പെടുത്തി എല്‍ഡിഎഫിന്റെ കെ വി സുമേഷ്. മൂന്നാം തവണയും വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഷാജിയെ അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുമേഷ് തോല്‍പ്പിച്ചത്. മണ്ഡല ചരിത്രം 1977 മുതല്‍ 2011 വരെയുള്ള തെരഞ്ഞൈടുപ്പുകളില്‍ ഭൂരിഭാഗവും സിപിഐഎമ്മിനൊപ്പം നിന്ന മണ്ഡലം 2011ലെ കെ എം ഷാജിയുടെ അട്ടിമറി വിജയത്തോടെയാണ് മുസ്ലിം ലീഗ് പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ എം പ്രകാശന്‍ മാസ്റ്ററെ 493 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു 2011ല്‍ കെ എം ഷാജി മണ്ഡലം പിടിച്ചത്. 1977 മുതല്‍ […]

2 May 2021 4:16 AM GMT

ഷാജിയും തോറ്റു; മണ്ഡലം പിടിച്ചെടുത്ത് കെവി സുമേഷ്
X

യുഡിഎഫിന്റെ അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി കെഎം ഷാജിയെ പരാജയപ്പെടുത്തി എല്‍ഡിഎഫിന്റെ കെ വി സുമേഷ്. മൂന്നാം തവണയും വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഷാജിയെ അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുമേഷ് തോല്‍പ്പിച്ചത്.

മണ്ഡല ചരിത്രം

1977 മുതല്‍ 2011 വരെയുള്ള തെരഞ്ഞൈടുപ്പുകളില്‍ ഭൂരിഭാഗവും സിപിഐഎമ്മിനൊപ്പം നിന്ന മണ്ഡലം 2011ലെ കെ എം ഷാജിയുടെ അട്ടിമറി വിജയത്തോടെയാണ് മുസ്ലിം ലീഗ് പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ എം പ്രകാശന്‍ മാസ്റ്ററെ 493 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു 2011ല്‍ കെ എം ഷാജി മണ്ഡലം പിടിച്ചത്.

1977 മുതല്‍ നിലവിലുള്ള അഴീക്കോട് മണ്ഡലത്തിലെ ആദ്യ എംഎല്‍എ സിപിഐഎമ്മിന്റെ ചടയന്‍ ഗോവിന്ദനായിരുന്നു. പിന്നീട് പി ദേവൂട്ടി, ടി കെ ബാലന്‍ എന്നീ പ്രമുഖരുടെ മണ്ഡലമായിരുന്നു അഴീക്കോട്. ഈ യാത്രയെ പിടിച്ചുനിര്‍ത്തിയ ഒരു മാറ്റത്തിന് മണ്ഡലം സാക്ഷ്യം വഹിച്ചത് 1987ലാണ്. 1986 ല്‍ എല്‍ഡിഎഫില്‍ തെറ്റിപ്പിരിഞ്ഞ് എം വി രാഘവന്‍ രൂപീകരിച്ച സിഎംപി 1987തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയില്‍ നിന്ന് നിന്ന് മത്സരിച്ച് മണ്ഡലം പിടിച്ചു. ഇന്ന് കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായ ഇ പി ജയരാജനായിരുന്നു സിപിഐഎം സ്ഥാനാര്‍ഥി. അദ്ദേഹത്തെ 1389 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു എം വി രാഘവന്റെ വിജയം.

എന്നാല്‍ 1991ല്‍ ഇ പി ജയരാജനിലൂടെ തന്നെ സിപിഐഎം മണ്ഡലം തിരിച്ചുപിടിച്ചു. സിഎംപി സ്ഥാനാര്‍ഥി സി പി മൂസാന്‍കുട്ടിയെ 7709 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഇ പി ജയരാജന്റെ വിജയം. 1996, 2001 തെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ ടി കെ ബാലന്‍ മണ്ഡലം ഇടതുപക്ഷത്ത് പിടിച്ചുനിര്‍ത്തി. പക്ഷേ എംഎല്‍എ ആയിരിക്കെ 2005 ല്‍ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് ആ വര്‍ഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ എം പ്രകാശന്‍ മാസ്റ്റര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചു. 2016 ലും 2287 വോട്ടുകള്‍ക്ക് കെ എം ഷാജി വിജയം ആവര്‍ത്തിച്ചു. അന്ന് മാധ്യമ പ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

Next Story