Top

കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെഎം ഷാജി; ‘അധികാരത്തെ ഭ്രാന്തായി എടുക്കരുത്’

കോഴിക്കോട്: എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേതെന്നും അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും കെഎം ഷാജി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ”അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേത്. അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കേണ്ടത്. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവര്‍’.- കെഎം […]

26 Dec 2020 1:41 AM GMT

കുഞ്ഞാലിക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെഎം ഷാജി; ‘അധികാരത്തെ ഭ്രാന്തായി എടുക്കരുത്’
X

കോഴിക്കോട്: എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേതെന്നും അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും കെഎം ഷാജി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

”അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേത്. അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കേണ്ടത്. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവര്‍’.- കെഎം ഷാജി പറഞ്ഞു. നാദാപുരം കുമ്മങ്കോട് സംസാരിക്കുമ്പോഴായിരുന്നു ഷാജിയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ പാണക്കാട് കുടുംബത്തില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഹൈദരാലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി ആവശ്യപ്പെട്ടിരുന്നത്. രാജിയെ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് മൊയീന്‍ അലി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു ഇങ്ങനെയാരു തീരുമാനം. അത് നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് പുനഃപരിശോധിച്ച് പ്രവര്‍ത്തകര്‍ക്ക് കൂടി സ്വീകാര്യമുള്ള തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മൊയീന്‍ അലി പറഞ്ഞിരുന്നു.

കേരള രാഷ്ട്രീയത്തില്‍ സജീവമാവാനാണ് എംപി സ്ഥാനം രാജിവയ്ക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് പാര്‍ട്ടി തീരുമാനമാണെന്നും കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പും വരും വിധമാവും രാജി നല്‍കുക. കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും തീരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ലീഗ് തീരുമാനം. ലീഗിന്റെ തീരുമാനം യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നത് പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനമാണെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറും പറഞ്ഞിരുന്നു. കുഞ്ഞാലികുട്ടിയുടെ സാന്നിധ്യം യുഡിഎഫിന് പ്രയോജനപ്പെടും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും ഇടി മുഹമ്മദ് ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടിരുന്നു.

Next Story