Top

‘അഭയകേസ് അട്ടിമറിക്കാന്‍ മാണിയും കരുണാകരനും സ്വാധീനം ചെലുത്തി’; സിബിഐ ചുമതലയുള്ള കേന്ദ്രമന്ത്രിയും ഇടപെട്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസ് അട്ടിമറിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും മന്ത്രിയായിരുന്ന കെ എം മാണിയും സ്വാധീനം ചെലുത്തിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. സിബിഐ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം എം ജേക്കബും കേസില്‍ ഇടപെട്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ടറായിരുന്ന ജി ജയകുമാര്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. കേസ് ആത്മഹത്യക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് അന്നുണ്ടായിരുന്നതെന്നും അഭയ കേസ് ക്രൈം സീനില്‍ ആദ്യമെത്തിയവരില്‍ ഒരാളുകൂടിയായ മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ജി ജയകുമാര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത് […]

22 Dec 2020 6:56 AM GMT
സുജു ബാബു

‘അഭയകേസ് അട്ടിമറിക്കാന്‍ മാണിയും കരുണാകരനും സ്വാധീനം ചെലുത്തി’; സിബിഐ ചുമതലയുള്ള കേന്ദ്രമന്ത്രിയും ഇടപെട്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
X

സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസ് അട്ടിമറിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും മന്ത്രിയായിരുന്ന കെ എം മാണിയും സ്വാധീനം ചെലുത്തിയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. സിബിഐ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം എം ജേക്കബും കേസില്‍ ഇടപെട്ടെന്ന് കേരള കൗമുദി റിപ്പോര്‍ട്ടറായിരുന്ന ജി ജയകുമാര്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. കേസ് ആത്മഹത്യക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് അന്നുണ്ടായിരുന്നതെന്നും അഭയ കേസ് ക്രൈം സീനില്‍ ആദ്യമെത്തിയവരില്‍ ഒരാളുകൂടിയായ മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.

ജി ജയകുമാര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത്

“ക്രൈം സീന്‍ ഇല്ലാതാക്കി ആത്മഹത്യയാക്കാനുള്ള ശ്രമമാണെന്ന് അന്ന് തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നിയിരുന്നു. കേസ് അങ്ങിനെ മുന്നോട്ടുപോയി. കേസ് ആത്മഹത്യയാക്കുന്നതിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം അന്നുണ്ടായിരുന്നു. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. കോട്ടയംകാരനായ എം എം ജേക്കബായിരുന്നു അന്ന് അഭ്യന്തര വകുപ്പ് സഹമന്ത്രി. ഈ ആഭ്യന്തരവകുപ്പന്റെ കീഴിലാണ് സിബിഐ. കേരളം ഭരിച്ചിരുന്നത് മുഖ്യമന്ത്രി കരുണാകരനായിരുന്നു. കോട്ടയംകാരനായ കെ എം മാണി അന്ന് മന്ത്രിയായിരുന്നു. ഇവരുടെയൊക്കെ സ്വാധീനത്താല്‍ കേസ് തേയ്ച്ചുമായ്ച്ചു കളയാന്‍ തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു.

പിന്നീട് നടന്ന സംഭവം അന്ന് ഫോട്ടോയെടുത്ത സ്റ്റുഡിയോയില്‍ പൊലീസുകാര് തന്നെ ചെന്ന് മുഴുവന്‍ നെഗറ്റീവും മേടിച്ചുകൊണ്ടുപോയി. അഭയ അന്ന് ധരിച്ചിരുന്നു, മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പോലും പിന്നീട് ആര്‍ഡിഒ കോടതിയില്‍ നിന്ന് നശിപ്പിക്കപ്പെട്ടു. അഭയ മരിച്ചുകിടന്നിരുന്ന കിണര്‍ സഭ തന്നെ മൂടി. അങ്ങനെ ഒരു കേസിന്റെ എഫ്‌ഐആര്‍, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ള മുഴുവന്‍ സംഭവങ്ങളും നശിപ്പിച്ച് കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്.”

28 വര്‍ഷങ്ങള്‍ക്കുശേഷം അഭയക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിധിയെത്തിയപ്പോള്‍ വികാരാധീനനായാണ് സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് പി തോമസ് സ്വാഗതം ചെയ്ത്. അഭയക്കേസില്‍ മേല്‍ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തുന്നുവെന്ന് ആരോപിച്ച് സിബിഐയില്‍ നിന്നും രാജിവെച്ചൊഴിഞ്ഞ വര്‍ഗ്ഗീസ് പി തോമസിന് ഒടുവില്‍ സത്യം ജയിച്ചപ്പോള്‍ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍. ഇത് സത്യത്തിന്റെ വിജയമാമെന്നായിരുന്നു വര്‍ഗ്ഗീസ് പി തോമസിന്റെ ആദ്യ പ്രതികരണം. നിറഞ്ഞ കണ്ണുകള്‍ ചൂണ്ടിക്കാട്ടി കരയുന്നതെന്തിന് എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഇത് സങ്കടം കൊണ്ടല്ല, സന്തോഷാധിക്യം കൊണ്ടുള്ള കണ്ണുനീരാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

താന്‍ നേതൃത്വം നല്‍കിയ അന്വേഷണം നീതിപൂര്‍വ്വമായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്കുശേഷം തെളിഞ്ഞുവെന്നും അദ്ദേഹം കോടതിവളപ്പില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ‘സത്യമെന്ന് തോന്നുന്നത് മേല്‍ ഉദ്യോഗസഥന്‍ പറഞ്ഞാലും ഞാന്‍ മാറ്റിപ്പറയാറില്ല. കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് തോന്നിയപ്പോള്‍ വിആര്‍എസ് എടുക്കുക എന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു. സത്യത്തിന് ഞാന്‍ കൈാടുത്ത വിലയാണത്. 10 വര്‍ഷം സര്‍വ്വീസ് എനിക്ക് ബാക്കിയുണ്ടായിരുന്നു. കൂടെ ജോലി ചെയ്തവര്‍ ഡിഐജി ഒക്കെ ആയി. പശ്ചാത്താപമില്ല. ഒടുവില്‍ സത്യം ജയിച്ചു’. നിറകണ്ണുകളോടെ വര്‍ഗ്ഗീസ് പി തോമസ് പറഞ്ഞു.

28 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി അഭയകേസില്‍ വിധിയെത്തുന്നത്. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Next Story

Popular Stories