Top

കെ എം ബഷീറിന്റെ മരണം: സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാമിന് നല്‍കാമെന്ന്‌ കോടതി

മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി.

2 Feb 2021 3:16 AM GMT

കെ എം ബഷീറിന്റെ മരണം: സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാമിന് നല്‍കാമെന്ന്‌ കോടതി
X

മാധ്യപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി. ദൃശ്യങ്ങള്‍ ശ്രീറാമിന് നല്‍കുന്നതില്‍ സാങ്കേതിക തടസമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.

അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയോടൊപ്പം നിരവധി രേഖകളുടെ പട്ടികയും ഹാജരാക്കിയിട്ടുണ്ട്.

കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയായിരുന്നു ശ്രീറാം ഇത്തരത്തിലൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇത് വിചാരണ വൈകിപ്പിക്കാന്‍ വേണ്ടിയുള്ള പ്രതിഭാഗത്തിന്റെ നീക്കമാണെന്ന്‌ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇനി കേസ് പരിഗണിക്കുമ്പോള്‍ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു.

Next Story