Top

കെഎം ബഷീറിന്റെ മരണം; ശ്രീറാമിനും വഫയ്ക്കും കോടതിയുടെ നോട്ടീസ്

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊന്നകേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും വിചാരണ കോടതിയുടെ നോട്ടീസ്. ഓഗസ്റ്റ് ഒന്‍പതിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് മ്യൂസിയത്തിന് സമീപത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് കെഎം ബഷീര്‍ മരിച്ചത്. ശ്രീറാമും വഫയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുയെന്നാണ് കേസ്. മദ്യലഹരിയിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്.

17 April 2021 7:03 AM GMT

കെഎം ബഷീറിന്റെ മരണം; ശ്രീറാമിനും വഫയ്ക്കും കോടതിയുടെ നോട്ടീസ്
X

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊന്നകേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും വിചാരണ കോടതിയുടെ നോട്ടീസ്. ഓഗസ്റ്റ് ഒന്‍പതിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നിന് മ്യൂസിയത്തിന് സമീപത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് കെഎം ബഷീര്‍ മരിച്ചത്. ശ്രീറാമും വഫയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുയെന്നാണ് കേസ്. മദ്യലഹരിയിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്.

Next Story