‘കെഎസ്യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിടണം’; ദേശീയ നേതൃത്വത്തോട് കെഎം അഭിജിത്ത്; ‘രാജിയിലൂടെ കൂടുതല്‍ സമ്മര്‍ദ്ദം നല്കാനാഗ്രഹിക്കുന്നില്ല’
കെഎസ്യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിടണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എന്എസ്യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന്‍ അഭിജിത്ത് കത്തയച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുനസംഘടന അനിവാര്യമാണ്. സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര പരാജയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായിരിക്കുന്നത്. നേതൃത്വത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. വിദ്യാര്‍ത്ഥി സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലായതിനാല്ത്തന്നെ നിലവിലെ പ്രതിസന്ധി […]
23 May 2021 5:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെഎസ്യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിടണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എന്എസ്യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന്‍ അഭിജിത്ത് കത്തയച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുനസംഘടന അനിവാര്യമാണ്. സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര പരാജയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായിരിക്കുന്നത്. നേതൃത്വത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. വിദ്യാര്‍ത്ഥി സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലായതിനാല്ത്തന്നെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കെഎസ്യുവിന്റെ സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പുനസംഘടന ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്,’ കത്തില്‍ പറയുന്നു.
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ രാജിയിലൂടെ ദേശീയ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അടിയന്തരമായി ഇടപെട്ട് കെഎസ്യു പുനസംഘടിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു.
2017 മാര്‍ച്ച് 15 നാണ് കെഎസ് യു സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനു ശേഷം പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് മൂന്ന് വര്‍ഷമാണ് ഭാരവാഹിച്ചുമതല കാലഘട്ടം എന്ന് ദേശീയ നേതൃത്വം അറിയിച്ചു. 2020 ല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായി. എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ കാരണം സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് ഒരു വര്‍ഷം കൂടി തുടരേണ്ടി വന്നെന്നും കത്തില്‍ പറയുന്നു.
- TAGS:
- KM Abhijith
- KSU