Top

‘ഐപിഎല്ലില്‍ കാണാറുണ്ട്, വിശ്വസിക്കില്ല’; ബൗണ്ടറി ലൈനിലേക്ക് ചാടിപ്പിടിച്ച് ‘സൂപ്പര്‍മാന്‍ രാഹുല്‍’

ക്രിക്കറ്റില്‍ ഫീല്‍ഡിംഗിന് മറ്റെല്ലാ ഡിപാര്‍ട്ട്‌മെന്റിനൊപ്പം നില്‍ക്കുന്ന പ്രാധാന്യമുണ്ട്. ഓരോ റണ്‍സും വിലപ്പെട്ടതാണ്, മത്സരത്തില്‍ വഴിത്തിരിവാകുന്നത് ഫീല്‍ഡിലൂടെ രക്ഷപ്പെടുത്തിയ ഒന്നോ രണ്ടോ റണ്‍സായിരിക്കും. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ കെ.എല്‍ രാഹുല്‍ നടത്തിയ അദ്ഭുത ഫീല്‍ഡിംഗിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച. നിര്‍ണായകമായില്ലെങ്കിലും ഫീല്‍ഡില്‍ രാഹുല്‍ നാല് റണ്‍സാണ് രക്ഷപ്പെടുത്തിയത്. സിക്‌സാണെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി ലൈനിലേക്ക് പറന്നുയര്‍ന്ന് രാഹുല്‍ തട്ടിയകറ്റി. ക്യാച്ചായി മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും സിക്‌സ് റണ്‍സ് തടയാന്‍ താരത്തിന് കഴിഞ്ഞു. ‘ഐപിഎല്ലില്‍ ഇത്തരത്തിലുള്ള ഫീല്‍ഡുകള്‍ കാണാറുണ്ടെങ്കിലും, […]

12 March 2021 11:29 PM GMT

‘ഐപിഎല്ലില്‍ കാണാറുണ്ട്, വിശ്വസിക്കില്ല’; ബൗണ്ടറി ലൈനിലേക്ക് ചാടിപ്പിടിച്ച് ‘സൂപ്പര്‍മാന്‍ രാഹുല്‍’
X

ക്രിക്കറ്റില്‍ ഫീല്‍ഡിംഗിന് മറ്റെല്ലാ ഡിപാര്‍ട്ട്‌മെന്റിനൊപ്പം നില്‍ക്കുന്ന പ്രാധാന്യമുണ്ട്. ഓരോ റണ്‍സും വിലപ്പെട്ടതാണ്, മത്സരത്തില്‍ വഴിത്തിരിവാകുന്നത് ഫീല്‍ഡിലൂടെ രക്ഷപ്പെടുത്തിയ ഒന്നോ രണ്ടോ റണ്‍സായിരിക്കും. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ കെ.എല്‍ രാഹുല്‍ നടത്തിയ അദ്ഭുത ഫീല്‍ഡിംഗിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച. നിര്‍ണായകമായില്ലെങ്കിലും ഫീല്‍ഡില്‍ രാഹുല്‍ നാല് റണ്‍സാണ് രക്ഷപ്പെടുത്തിയത്.

സിക്‌സാണെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി ലൈനിലേക്ക് പറന്നുയര്‍ന്ന് രാഹുല്‍ തട്ടിയകറ്റി. ക്യാച്ചായി മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും സിക്‌സ് റണ്‍സ് തടയാന്‍ താരത്തിന് കഴിഞ്ഞു. ‘ഐപിഎല്ലില്‍ ഇത്തരത്തിലുള്ള ഫീല്‍ഡുകള്‍ കാണാറുണ്ടെങ്കിലും, വിശ്വസിക്കാനാവാത്ത അദ്ഭുതമായിട്ടാണ് രാഹുലിന്റെ ഫീല്‍ഡിംഗെന്ന്’ ആരാധകര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. രാഹുലിന് കൈയ്യടിച്ച് സ്വന്തം ടീമായ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇന്നലെ ബാറ്റുകൊണ്ട് തിളങ്ങാന്‍ രാഹുലിന് കഴിഞ്ഞില്ല.

4 പന്തുകള്‍ നേരിട്ട രാഹുല്‍ 1 റണ്‍സെടുത്ത് പുറത്തായി. ജോഫ്രാ ആര്‍ച്ചറിന്റെ പന്ത് ബാറ്റില്‍ തട്ടിയ ശേഷം സ്റ്റംപ് തെറിക്കുകയായിരുന്നു. ഏറെ നാളായി അന്താരാഷ്ട്ര മത്സരങ്ങളില്‍ പാഡണിയാതിരുന്നത് താരത്തിന് വിനയായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചു. നാളെയാണ് രണ്ടാം ടി20 മത്സരം. ആദ്യ ഏകദിനത്തിന് വിപരീതമായി ശിഖര്‍ ധവാന് പകരം ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയാവും രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്യുക.

വീഡിയോ കാണാം

Next Story

Popular Stories