Top

നൈറ്റ് റൈഡേഴ്‌സിന് ആധികാരിക വിജയത്തുടക്കം; പ്രസിദ്ധിന് രണ്ട് വിക്കറ്റ്

ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ 10 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ എസ്ആര്‍എച്ച് ഇന്നിംഗ്‌സ് 177ല്‍ അവസാനിച്ചു. 61 റണ്‍സെടുത്ത മനീഷ് പാണ്ഡ്യെയാണ് സണ്‍റൈസേഴ്‌സ് ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി. തകര്‍ച്ചയോടെയാണ് സണ്‍റൈസേഴ്‌സ് തുടങ്ങിയത്. നായകന്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം ഓവറില്‍ വീണു. തൊട്ടടുത്ത ഓവറില്‍ വൃദ്ധിമാന്‍ സാഹയും. പവര്‍ പ്ലേയില്‍ വെറും 36 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്. എന്നാല്‍ നാലാം […]

11 April 2021 12:18 PM GMT

നൈറ്റ് റൈഡേഴ്‌സിന് ആധികാരിക വിജയത്തുടക്കം; പ്രസിദ്ധിന് രണ്ട് വിക്കറ്റ്
X

ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ 10 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ എസ്ആര്‍എച്ച് ഇന്നിംഗ്‌സ് 177ല്‍ അവസാനിച്ചു. 61 റണ്‍സെടുത്ത മനീഷ് പാണ്ഡ്യെയാണ് സണ്‍റൈസേഴ്‌സ് ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.

തകര്‍ച്ചയോടെയാണ് സണ്‍റൈസേഴ്‌സ് തുടങ്ങിയത്. നായകന്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം ഓവറില്‍ വീണു. തൊട്ടടുത്ത ഓവറില്‍ വൃദ്ധിമാന്‍ സാഹയും. പവര്‍ പ്ലേയില്‍ വെറും 36 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയര്‍‌സ്റ്റോയും മനീഷ് പാണ്ഡ്യയും ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരയകയറ്റി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഇരുവരും അതിവേഗത്തില്‍ സ്‌കോര്‍ 100 കടത്തി. എന്നാല്‍ 55 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ വീഴ്ത്തി കമ്മിന്‍സ് ബ്രേക്ക് ത്രൂ നല്‍കി. 3 സിക്‌സും 5 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ബെയര്‍‌സ്റ്റോയുടെ ഇന്നിംഗ്‌സ്. വാലറ്റത്ത് അബ്ദുള്‍ സമദ് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഏറെ വൈകിയരുന്നു. 8 പന്ത് നേരിട്ട സമദ് 19 റണ്‍സെടുത്തു,

തകർത്താടി റാണയും ത്രിപാഡിയും

80 റൺസെടുത്ത ഓപ്പണർ നിതീഷ് റാണയും 53 റൺസെടുത്ത രാഹുൽ ത്രിപാഡിയുമാണ് റൈഡേഴ്‌സ് ഇന്നിംഗ്‌സിന്റെ തെടുംതൂണ്. ദിനേഷ് കാർത്തിക് 22 റൺസെടുത്തു. സൺറൈസേഴ്‌സിന് വേണ്ടി അഫ്ഗാൻ സ്പിന്നർമാരായ മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ നേടി. ഐപിഎല്ലിൽ സൺറൈസേഴ്‌സിനെതിരെ കൊൽക്കത്ത ഉയർത്തിയ ഏറ്റവും വലിയ വിജയലക്ഷ്യമാണിത്. പവർ പ്ലേയിൽ തകർത്തടിച്ച നിതീഷ് റാണ ടീമിന് മികച്ച തുടക്കം നൽകി. പവർ പ്ലേയിലെ ആറ് ഓവറിൽ 50 റൺസാണ് റൈഡേഴ്‌സ് അടിച്ചെടുത്തത്. എന്നാൽ പവർ പ്ലേയ്ക്ക് ശേഷം സ്പിൻ അറ്റാക്കിനെ വിളിച്ച വാർണറിന്റെ കണക്കു കൂട്ടലുകൾ വിജയിച്ചു.

ഏഴാം ഓവറിലെ അവസാന പന്തിൽ ശുഭ്മാൻ ഗില്ലിന്റെ കുറ്റിതെറിപ്പിച്ച് റാഷിദ് ഖാൻ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീടെത്തിയ രാഹുൽ ത്രിപാഡിയും നിതീഷ് റാണയും മിന്നും ഫോമിലേക്ക് ഉയർന്നതോടെ സ്‌കോർ അതിവേഗം മുന്നോട്ടു നീങ്ങി. രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും അടിച്ച ത്രിപാഡി 29 പന്തിൽ 53 റൺസെടുത്തു.

നടരജാൻ ത്രിപാഡിയെ വീഴ്ത്തുമ്പോൾ സ്‌കോർ 146ലെത്തിയിരുന്നു. പിന്നാലെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ആൻഡ്ര റസലിന് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. റസൽ 5 റൺസെടുത്ത് പുറത്തായി. അധികം വൈകാതെ മുഹമ്മദ് നബിയുടെ മുന്നിൽ നിതീഷ് റാണയും വീണു. 56 പന്ത് നേരിട്ട നിതീഷ് 80 റൺസെടുത്താണ് പുറത്താവുന്നത്. 4 സിക്‌സും 9 ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു റാണയുടെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തിൽ ഒയാൻ മോർഗനെയും നബി വീഴ്ത്തി. തുടർച്ചയായി വിക്കറ്റുകൾ വീണത് ടീമിനെ പ്രതിസന്ധിയിലാക്കിയെങ്കിലും അവസാന ഓവറിൽ തകർത്തടിച്ച ദിനേഷ് കാർത്തിക് സ്‌കോർ 180 കടത്തി. 9 പന്ത് നേരിട്ട കാർത്തിക് 22 റൺസെടുത്തു.

Next Story

Popular Stories