Top

പവര്‍ പ്ലേയില്‍ ഹൈദരാബാദിന്റെ ‘എല്ലൂരി’ കൊല്‍ക്കത്ത; ഓപ്പണര്‍മാര്‍ പുറത്ത്

188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഹൈദരാബാദ് നൈറ്റ് റൈഡേഴ്‌സിന് മോശം തുടക്കം.പവര്‍ പ്ലേയിലെ ആറ് ഓവറില്‍ 36 റണ്‍സ് മാത്രമാണ് നേടാനായത്. നേരത്തെ കൊല്‍ക്കത്ത നേടിയതിനേക്കാള്‍ 14 റണ്‍സ് കുറവാണിത്. ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഷാക്കിബുള്‍ ഹസനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ് വിക്കറ്റ്. 19 റണ്‍സുമായി മനീഷ് പാണ്ഡ്യയും 15 റണ്‍സുമായി ബെയര്‍‌സ്റ്റോയുമാണ് ക്രീസില്‍. സ്്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ നായകന്‍ മോര്‍ഗന്‍ ആദ്യ ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ചത് ഹര്‍ഭജന്‍ സിംഗിനെയാണ്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കാനുള്ള അവസരം […]

11 April 2021 10:56 AM GMT

പവര്‍ പ്ലേയില്‍ ഹൈദരാബാദിന്റെ ‘എല്ലൂരി’ കൊല്‍ക്കത്ത; ഓപ്പണര്‍മാര്‍ പുറത്ത്
X

188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഹൈദരാബാദ് നൈറ്റ് റൈഡേഴ്‌സിന് മോശം തുടക്കം.പവര്‍ പ്ലേയിലെ ആറ് ഓവറില്‍ 36 റണ്‍സ് മാത്രമാണ് നേടാനായത്. നേരത്തെ കൊല്‍ക്കത്ത നേടിയതിനേക്കാള്‍ 14 റണ്‍സ് കുറവാണിത്. ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഷാക്കിബുള്‍ ഹസനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ് വിക്കറ്റ്. 19 റണ്‍സുമായി മനീഷ് പാണ്ഡ്യയും 15 റണ്‍സുമായി ബെയര്‍‌സ്റ്റോയുമാണ് ക്രീസില്‍.

സ്്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ നായകന്‍ മോര്‍ഗന്‍ ആദ്യ ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ചത് ഹര്‍ഭജന്‍ സിംഗിനെയാണ്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കാനുള്ള അവസരം ലഭിച്ചെങ്കിലും പാറ്റ് കമ്മിന്‍സ് പാഴാക്കി. വാര്‍ണറിനെ പുറത്താക്കാനുള്ള അവസരമാണ് കളഞ്ഞുകുളിച്ചത്. ആദ്യ ഓവറിലെ അവസാന പന്ത സിക്‌സടിച്ച് സാഹ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണ വാര്‍ണറിനെ പുറത്താക്കി, ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ഈ ഓവറില്‍ വെറും രണ്ട് റണ്‍സാണ് പ്രസിദ്ധ് വഴങ്ങിയത്.

മൂന്നാം ഓവറിലെ ആദ്യ പന്തില്‍ സാഹയുടെ കുറ്റിത്തെറിപ്പിച്ച് ഷാക്കിബുള്‍ ഹസന്‍ തിളങ്ങി. ടീം സമ്മര്‍ദ്ദത്തിലായെന്ന് തോന്നിച്ച സമയത്ത് ബെയര്‍സ്‌റ്റോ പ്രതിരോധിച്ച് മാത്രം കളിച്ചു. ഷാക്കിബിന്റെ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ലഭിച്ചത്. പവര്‍ പ്ലേയിലെ മെച്ചപ്പെട്ട ഓവറായിരുന്നു നാലാമത്തേത്. നാലാം ഓവറില്‍ ഓവര്‍ത്രോയിലൂടെ നാല് റണ്‍സ് ശുഭ്മാന്‍ ഗില്‍ നല്‍കിയതോടെ പ്രസിദ്ധിനെതിരെ 9 റണ്‍സെടുക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞു.

ആദ്യ ഓവറില്‍ ഒരു റണ്‍സ് വഴങ്ങിയ ഷാക്കിബിനെ രണ്ടാമൂഴത്തില്‍ ഒറു സിക്‌സും ബൗണ്ടറിയും നേടി സണ്‍റൈസേഴ്‌സ് 12 റണ്‍സെടുത്തു. ഷാക്കിബിന്റെ ഈ ഓവറില്‍ മാത്രമാണ് ഓറഞ്ച്പ്പടയ്ക്ക് സ്വസിദ്ധമായ ആക്രമണം പുറത്തെടുക്കാനായുള്ളുവെന്ന് ചുരുക്കം. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ പാറ്റ് കമ്മിന്‍സ് മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

Next Story