Top

കൊല്‍ക്കത്തയ്‌ക്കെതിരെ റോയല്‍സ് ആദ്യം ബൗള്‍ ചെയ്യും; രണ്ട് നിര്‍ണായക മാറ്റങ്ങളുമായി സഞ്ജു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബൗള്‍ ചെയ്യും. റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. കഴിഞ്ഞ മത്സരത്തില്‍ ടോസ് നഷ്ടമായ റോയല്‍സ് ആര്‍സിബിയോട് പത്ത് വിക്കറ്റിന് വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് നിരയുള്ള കൊല്‍ക്കത്തയെ 200 റണ്‍സിന് താഴെ പുറത്താക്കാനാവും സഞ്ജു സാംസണും സംഘവും ശ്രമിക്കുക. രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് യെശ്വിസി ജയ്‌സ്വാളിനെ കൊണ്ടുവന്നപ്പോള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട മനാന്‍ വോഹ്‌റയെ പുറത്തിരുത്തി. പേസ് […]

24 April 2021 8:16 AM GMT

കൊല്‍ക്കത്തയ്‌ക്കെതിരെ റോയല്‍സ് ആദ്യം ബൗള്‍ ചെയ്യും; രണ്ട് നിര്‍ണായക മാറ്റങ്ങളുമായി സഞ്ജു
X

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബൗള്‍ ചെയ്യും. റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബൗള്‍ ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. കഴിഞ്ഞ മത്സരത്തില്‍ ടോസ് നഷ്ടമായ റോയല്‍സ് ആര്‍സിബിയോട് പത്ത് വിക്കറ്റിന് വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് നിരയുള്ള കൊല്‍ക്കത്തയെ 200 റണ്‍സിന് താഴെ പുറത്താക്കാനാവും സഞ്ജു സാംസണും സംഘവും ശ്രമിക്കുക.

രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഓപ്പണര്‍ സ്ഥാനത്തേക്ക് യെശ്വിസി ജയ്‌സ്വാളിനെ കൊണ്ടുവന്നപ്പോള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട മനാന്‍ വോഹ്‌റയെ പുറത്തിരുത്തി. പേസ് ബൗളര്‍ ജയ്‌ദേവിനെയും തിരികെ വിളിച്ചിട്ടുണ്ട്. ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. ശിവം മാവിയാണ് ടീമില്‍ പുതിയ സാന്നിദ്ധ്യം.

Kolkata Knight Riders XI: N Rana, S Gill, R Tripathi, E Morgan, S Narine, D Karthik, A Russell, P Cummins, S Mavi, V Chakaravarthy, P Krishna

Rajasthan Royals XI: J Buttler, Y Jaiswal, S Samson, S Dube, D Miller, R Parag, R Tewatia, C Morris, J Unadkat, C Sakariya, M Rahman

Next Story

Popular Stories