Top

‘ഗില്ലിനെ പറഞ്ഞയച്ച് ബട്‌ലറിന്റെ സൂപ്പര്‍ ത്രോ’; പവര്‍ പ്ലേയില്‍ പിശുക്കി റോയല്‍സ് ബൗളര്‍മാര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം. ബാറ്റിംഗ് പിച്ചിലെ പവര്‍ പ്ലേയിലെ ആറോവറില്‍ 25 റണ്‍സ് മാത്രമാണ് റോയല്‍സ് വിട്ടുനല്‍കിയത്. വംഖാഡെയില്‍ സാധാരണ പവര്‍ പ്ലേയില്‍ റണ്ണൊഴുകാറുണ്ട്. ഒരു വിക്കറ്റും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് മടങ്ങിയത്. ടോസ് നേടിയ റോയല്‍സ് കൊല്‍ക്കത്തയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. ജയ്‌ദേവിനെയാണ് ആദ്യ ഓവര്‍ എറിയാന്‍ സഞ്ജു നിയോഗിച്ചത്. നായകന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന ജയ്‌ദേവ് വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി. രണ്ടാം ഓവറില്‍ ചേതന്‍ സകറിയ […]

24 April 2021 9:08 AM GMT

‘ഗില്ലിനെ പറഞ്ഞയച്ച് ബട്‌ലറിന്റെ സൂപ്പര്‍ ത്രോ’; പവര്‍ പ്ലേയില്‍ പിശുക്കി റോയല്‍സ് ബൗളര്‍മാര്‍
X

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം. ബാറ്റിംഗ് പിച്ചിലെ പവര്‍ പ്ലേയിലെ ആറോവറില്‍ 25 റണ്‍സ് മാത്രമാണ് റോയല്‍സ് വിട്ടുനല്‍കിയത്. വംഖാഡെയില്‍ സാധാരണ പവര്‍ പ്ലേയില്‍ റണ്ണൊഴുകാറുണ്ട്. ഒരു വിക്കറ്റും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് മടങ്ങിയത്.

ടോസ് നേടിയ റോയല്‍സ് കൊല്‍ക്കത്തയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. ജയ്‌ദേവിനെയാണ് ആദ്യ ഓവര്‍ എറിയാന്‍ സഞ്ജു നിയോഗിച്ചത്. നായകന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന ജയ്‌ദേവ് വെറും മൂന്ന് റണ്‍സ് മാത്രം വഴങ്ങി. രണ്ടാം ഓവറില്‍ ചേതന്‍ സകറിയ അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. ജയ്‌ദേവ് എറിഞ്ഞ മൂന്നാം ഓവറില്‍ വെറും 6 റണ്‍സ്.

നാലാം ഓവറില്‍ ബൗളിംഗ് ചെയിഞ്ച്. മുഷ്താഫിസുര്‍ റഹ്മാന്‍. ബൗണ്ടറി ഉള്‍പ്പെടെ 7 റണ്‍സ്. ഈ ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും യശ്വിസി ജെയ്‌സ്വാള്‍ ക്യാച്ച് പാഴാക്കി. അഞ്ചാം ഓവറില്‍ ക്രിസ് മോറിസ് പന്തെറിയാനെത്തി. അഞ്ച് പന്തുകളില്‍ റണ്ണൊന്നും വഴങ്ങിയില്ല. ഈ ഓവറില്‍ ലഭിച്ചത് വെറും രണ്ട് റണ്‍സ് മാത്രം. ആറാം ഓവറില്‍ മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഈ ഓവറില്‍ ജോസ് ബട്‌ലര്‍ റണ്ണൗട്ടാക്കുകയും ചെയ്തു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇന്നിറങ്ങിയത്. ഓപ്പണര്‍ സ്ഥാനത്തേക്ക് യെശ്വിസി ജയ്‌സ്വാളിനെ കൊണ്ടുവന്നപ്പോള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട മനാന്‍ വോഹ്‌റയെ പുറത്തിരുത്തി. പേസ് ബൗളര്‍ ജയ്‌ദേവിനെയും തിരികെ വിളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റം മാത്രം. ശിവം മാവിയാണ് ടീമില്‍ പുതിയ സാന്നിദ്ധ്യം.

Next Story

Popular Stories