Top

കൊഹ്‌ലി ഉള്‍പ്പെടെ രണ്ടെണ്ണം വീണു; മാക്‌സീയുടെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പവര്‍ പ്ലേയിലെ ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ ബംഗളൂരു 44 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 24 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍. പടിക്കല്‍ 16 പന്തില്‍ 13 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കൊഹ്‌ലിയും രജത് പട്ടിദാറുമാണ് പുറത്തായത്. ഇരു വിക്കറ്റുകളും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ്. സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ മോര്‍ഗന്‍ ആദ്യ പന്ത് ഏല്‍പ്പിച്ചത് ഹര്‍ഭജന്‍ സിംഗിനെയാണ്. ഓവറില്‍ ലഭിച്ച […]

18 April 2021 5:03 AM GMT

കൊഹ്‌ലി ഉള്‍പ്പെടെ രണ്ടെണ്ണം വീണു; മാക്‌സീയുടെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങി
X

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പവര്‍ പ്ലേയിലെ ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ ബംഗളൂരു 44 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 24 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍. പടിക്കല്‍ 16 പന്തില്‍ 13 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കൊഹ്‌ലിയും രജത് പട്ടിദാറുമാണ് പുറത്തായത്. ഇരു വിക്കറ്റുകളും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ്.

സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ മോര്‍ഗന്‍ ആദ്യ പന്ത് ഏല്‍പ്പിച്ചത് ഹര്‍ഭജന്‍ സിംഗിനെയാണ്. ഓവറില്‍ ലഭിച്ച നോബോളിന്റെ ആനുകൂല്യത്തില്‍ ആറ് റണ്‍സ്. രണ്ടാം ഓവറിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ വിളിച്ച് മോര്‍ഗന്‍ ആക്രമണത്തിന്റെ രീതി വ്യക്തമാക്കി. എറിഞ്ഞ രണ്ടാം പന്തില്‍ ആര്‍സിബി നായകന്‍ വിരാട് കൊഹ്‌ലിയെ പുറത്താക്കി വരുണ്‍ വരവറിയിച്ചു. ഇതേ ഓവറില്‍ രജത് പട്ടിദാറിന്റെ കുറ്റിയും തെറിപ്പിച്ച വരുണ്‍ മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഭാജി എറിഞ്ഞ മൂന്നാം ഓവറിലും മൂന്ന് റണ്‍സ് മാത്രം

നാലാം ഓവറില്‍ സ്‌ക്വാഡിലെ അടുത്ത സ്പിന്നറായ ഷാക്കിബുള്‍ ഹസന്‍, ഇത്തവണ ഒരു ബൗണ്ടറി നേടി മാക്‌സ്‌വെല്‍ ആര്‍സിബി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഷാക്കിബ് 7 റണ്‍സ് വിട്ടുനല്‍കി. അഞ്ചാം ഓവര്‍ എറിഞ്ഞ പാറ്റ് കമ്മിന്‍സിനെ ഒമ്പത് റണ്‍സെടുത്ത് ആര്‍സിബി റണ്‍റേറ്റ് പതുക്കെ ഉയര്‍ത്തി കളിക്കാന്‍ ആരംഭിച്ചു.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ സിക്‌സറടിച്ചാണ് മാക്‌സീ തുടങ്ങിയത്. മൂന്നാം പന്തില്‍ സ്‌ട്രൈക്കിലെത്തിയ പടിക്കലും ഷാക്കിബിന്റെ ഓവറില്‍ ബൗണ്ടറി കണ്ടെത്തി. വീണ്ടും സ്‌ട്രൈക് മാറ്റം. മാക്‌സ് വെല്ലിന്റെ മിന്നും ഷോട്ട ബൗണ്ടറിയിലേക്ക്. മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സാണ് ഷാക്കിബ് ഈ ഓവറില്‍ വഴങ്ങിയത്.

Next Story

Popular Stories